Asianet News MalayalamAsianet News Malayalam

വെറും ആറ് ദിവസം! 'കിംഗ് ഓഫ് കൊത്ത'യെ മലര്‍ത്തിയടിച്ച് മോഹന്‍ലാല്‍, 'നേരി'ന് മറികടക്കാനുള്ളത് 4 സിനിമകള്‍

2023 ലെ മലയാളം സിനിമകളുടെ കേരളത്തിലെ കളക്ഷനിലാണ് നേര് നിലവില്‍ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്

neru movie surpassed dulquer salmaan starring king of kotha in kerala box office in 6 days mohanlal jeethu joseph nsn
Author
First Published Dec 27, 2023, 4:56 PM IST

ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ ബോക്സ് ഓഫീസില്‍ അതുണ്ടാക്കാറുള്ള കളക്ഷനെക്കുറിച്ച് തിയറ്റര്‍ വ്യവസായത്തിന് ബോധ്യമുള്ളതാണ്. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളില്‍ ഒരു മോഹന്‍ലാല്‍ ചിത്രം പ്രേക്ഷകസ്വീകാര്യത നേടിയത് ജീത്തു ജോസഫ് ചിത്രം നേരിലൂടെയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര് 21, വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ചതുപോലെ കളക്ഷനില്‍ അത്ഭുതം കാട്ടുകയാണ്. വെറും 6 ദിനങ്ങള്‍ കൊണ്ടുതന്നെ മലയാളത്തില്‍ ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും മികച്ച അഞ്ച് വിജയങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചുകഴിഞ്ഞു ഈ സിനിമ.

2023 ലെ മലയാളം സിനിമകളുടെ കേരളത്തിലെ കളക്ഷനിലാണ് നേര് നിലവില്‍ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അഭിലാഷ് ജോഷി ചിത്രം കിം​ഗ് ഓഫ് കൊത്തയെ മറികടന്നാണ് ഈ നേട്ടം. ആറ് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 18.85 കോടിയാണെന്നാണ് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. റിലീസ് ദിനമായിരുന്ന വ്യാഴാഴ്ച കേരളത്തില്‍ നിന്ന് 2.75 കോടി നേടിയ ചിത്രത്തിന്‍റെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ക്രിസ്മസ് ദിനമായ തിങ്കളാഴ്ച ആയിരുന്നു. 4.03 കോടിയാണ് അന്നേ ദിവസം ചിത്രം കേരളത്തില്‍ നിന്ന് നേടിയത്.

ഈ വര്‍ഷത്തെ മലയാളം റിലീസുകളില്‍‌ കേരളത്തിലെ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് പ്രളയം പശ്ചാത്തലമാക്കിയ 2018 ആണ്. രണ്ടാം സ്ഥാനത്ത് ഓണം റിലീസ് ആയി എത്തിയ ആര്‍‌ഡിഎക്സും മൂന്നാം സ്ഥാനത്ത് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡും. നാലാം സ്ഥാനത്ത് സര്‍പ്രൈസ് ഹിറ്റായി മാറിയ രോമാഞ്ചമാണ്. അഞ്ചാമതാണ് നേര്. ആദ്യ വാരം പിന്നിടാന്‍ ഒരുങ്ങുന്നതേയുള്ളൂ എന്നതിനാല്‍ ചിത്രത്തിന്‍റെ ഫൈനല്‍ കേരള ​ഗ്രോസ് എത്രയെന്നത് ഇപ്പോള്‍ പ്രവചിക്കുക അസാധ്യമാണ്. 

ALSO READ : ലണ്ടനില്‍ നിന്നുള്ള മടക്കം എന്തുകൊണ്ട്? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി നിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios