പരിശീലകനെ പോലെ മസില്‍ പെരുപ്പിച്ച് സിജു വില്‍സണ്‍!, ഫോട്ടോ ഹിറ്റ്

By Web TeamFirst Published Feb 8, 2021, 3:33 PM IST
Highlights

പരിശീലകനെ പോലെ തന്റെ 'ബൈസെപ്‍സും' വരുന്നില്ലേയെന്ന് സിജു വില്‍സണ്‍.


മലയാളത്തിന്റെ യുവനിരയില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ആറാട്ട് വേലായുധ പണിക്കരായി അഭിനയിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് സിജു വില്‍സണ്‍. സിനിമയുടെ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിജു വില്‍സണിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സിജു വില്‍സണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ജിമ്മില്‍ നിന്ന് പരിശീലകനോടൊപ്പം എടുത്ത ഫോട്ടോയാണ് ഇത്.

പരിശീലകനെ പോലെ തന്റെ 'ബൈസെപ്‍സും' വരുന്നില്ലേയെന്നാണ് സിജു വില്‍സണ്‍ ചോദിക്കുന്നത്. ഷിഫാസ് ആണ് സിജു വില്‍സണെ വർക്ക് ഔട്ടിന് സഹായിക്കുന്നത്. അടുത്തിടെ തന്റെ തയ്യാറെടുപ്പുകളുടെ ഫോട്ടോകള്‍ സിജു വില്‍സൺ പങ്കുവെച്ചിരുന്നു.  സിനിമയില്‍ അഭിനയിക്കുന്നതിനായി കഴിഞ്ഞ ആറ് മാസമായി സിജു കളിരയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിക്കുന്നു. സിജു വില്‍സണിന്റെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇത്.

Latest Videos

വിനയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഇതിഹാസ നായകനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.

click me!