
സിജു വിൽസൺ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. നവാഗതനായ അഭിലാഷ് ആർ നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ഡോസ് എന്നാണ് പേര്. മെഡിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം റാന്നി വടശ്ശേരിക്കര ശി അയ്യപ്പമെഡിക്കൽ കോളജിൽ ആണ് തുടക്കമായത്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രേക്ഷരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഡോസ് എന്ന് സംവിധായകൻ അഭിലാഷ് പറഞ്ഞു.
എ സിനിമാറ്റിക്ക് പിക്ചേഴ്സിന്റെ ബാനറിൽ ഷാന്റോ തോമസ് നിർമ്മിക്കുന്ന ഡോസിൽ ജഗദീഷ്, അശ്വിൻ കുമാർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റിതാ ഫാത്തിമ തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഡോസിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദർ ആണ്. വിഷ്‍ണു പ്രസാദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
വണ്ടർമൂഡ്‍സ് പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്‍സ്, സിനിമ നെറ്റ് വർക്ക്, വിൽസൺ പിക്ചേഴ്സ് എന്നിവർ ചിത്രത്തിന്റെ നിർമ്മാണവുമായി സഹകരിക്കുന്നുണ്ട്. വടശ്ശേരിക്കര പഞ്ചായത്തു പ്രസിഡൻ്റ് ലതാ മോഹൻ ആദ്യ ഭദ്രദീപം തെളിയിക്കുകയും തുടർന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്നു പൂർത്തീകരിക്കുകയും ചെയ്‍തുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നടൻ ജഗദീഷ്, സ്വിച്ചോൺ കർമ്മവും, അശ്വിൻ കെ. കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി. ജഗദീഷ്, അശ്വിൻ കെ കുമാർ എന്നിവരും നിരവധി ജുനിയർ കലാകാരന്മാരും പങ്കെടുത്ത രംഗമായിരുന്നു ആദ്യം പകർത്തിയത്. റാന്നി, പത്തനംതിട്ട ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
കളറിസ്റ്റ്- ലിജു പ്രഭാകർ, ഓഡിയോഗ്രാഫി- ജിജു ടി ബ്രൂസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനന്ദു ഹരി, പ്രൊഡക്ഷൻ ഡിസൈൻ- അപ്പു മാരായി, കോസ്റ്റ്യൂം- സുൽത്താന റസാഖ്, മേക്കപ്പ്- പ്രണവ് വാസൻ, പ്രൊജക്ട് ഡിസൈൻ- മനോജ് കുമാർ പാരിപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ- പ്രസാദ് നമ്പിയൻകാവ്, ആക്ഷൻ- കലൈ കിംഗ്സൺ, പ്രൊജക്ട് കോഡിനേറ്റർ- ഭാഗ്യരാജ് പെഴുംപാർ, കാസ്റ്റിംഗ്- സൂപ്പർ ഷിബു, പിആർഒ- സതീഷ് എരിയാളത്ത്, വാഴൂര്‍ ജോസ്, മാർക്കറ്റിംഗ് സ്ട്രാറ്റജി- വർഗീസ് ആന്റണി ,കണ്ടന്റ് ഫാക്ടറി, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഡിജിറ്റൽ പിആർഒ- അഖിൽ ജോസഫ്, ഡിസൈൻ- യെല്ലോ ടൂത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ