ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദര്‍ശൻ, 'മാനാട്' ടീസര്‍

Web Desk   | Asianet News
Published : Feb 03, 2021, 03:30 PM IST
ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദര്‍ശൻ, 'മാനാട്' ടീസര്‍

Synopsis

ചിമ്പുവും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടീസര്‍.

ചിമ്പു നായകനാകുന്ന പുതിയ സിനിമയാണ് മാനാട്. സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. കല്യാണി പ്രിയദര്‍ശൻ ആണ് ചിത്രത്തില്‍ നായിക. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിമ്പുവിന്റെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എ സ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരൻ, രവികാന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ചിമ്പുവടക്കമുള്ള താരങ്ങള്‍ ടീസര്‍ പുറത്തുവിട്ടു. വെങ്കട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.

പ്രവീണ്‍ കെ എല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

ഇതാദ്യമാണ് ചിമ്പുവും വെങ്കട് പ്രഭുവും ഒരു സിനിമയ്‍ക്കായി ഒന്നിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് ഞാനെന്നാണ് ഗണേശന്‍റെ വിശ്വാസമെങ്കില്‍...'; ജഗദീഷിന്‍റെ പ്രതികരണം
ഇന്ദ്രൻസിന്റെ ആശാന് മമ്മൂട്ടിയുടെ ശബ്‍ദം, "നിറങ്ങൾ ആയിരങ്ങൾ" എഐ ലിറിക്കൽ വീഡിയോ പുറത്ത്