രഞ്‍ജിത്തിന്റെ പുതിയ സിനിമ, മാധവിയില്‍ നമിതയും ശ്രീലക്ഷ്‍മിയും

Web Desk   | Asianet News
Published : Feb 03, 2021, 01:49 PM ISTUpdated : Feb 03, 2021, 02:23 PM IST
രഞ്‍ജിത്തിന്റെ പുതിയ സിനിമ, മാധവിയില്‍ നമിതയും ശ്രീലക്ഷ്‍മിയും

Synopsis

രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.

സംവിധായകൻ രഞ്‍ജിത്തിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാധവി എന്നാണ് സിനിമയുടെ പേര്. നമിത പ്രമോദ് ആണ് നായിക. ശ്രീലക്ഷ്‍മിയും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. രഞ്‍ജിത് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. സിനിമ വൈകാതെ പ്രദര്‍ശനത്തിന് എത്തും.

'മാധവി' എന്ന് പേരിട്ട ആ ഹ്രസ്വചിത്രം വൈകാതെ നിങ്ങളുടെ കണ്ണുകൾക്ക് മുമ്പിലേക്ക് എത്തിക്കുവാൻ കഴിയുമെന്ന് രഞ്‍ജിത് പറയുന്നു.. സിനിമ തിയേറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് 'മാധവി' സംഭവിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചപ്പോൾ അതൊരു ഫീച്ചർ ഫിലിം ആണോ എന്ന് പലർക്കും സംശയം തോന്നിയിരുന്നു. അല്ല. അത് 37മിനിറ്റ് ദെെർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ് എന്നാണ് രഞ്‍ജിത് സിനിമയെ കുറിച്ച് പറയുന്നത്.

ഒരുപാട് നാളായി ആഗ്രഹിച്ച രഞ്‍ജിതിന്റെ സിനിമയില്‍ അഭിനയിക്കുന്നുവെന്നാണ് നമിത പ്രമോദ് പറയുന്നത്.

നടനായും സജീവമായ രഞ്‍ജിത് ഏറ്റവും ഒടുവില്‍ അഭിനയിച്ചത് മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന സിനിമയിലാണ്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍