സിനിമയില്‍ തന്റെ 'ശബ്‍ദം', ഇന്ന് റീല്‍ വീഡിയോയിലും സിമ്രാന് കൂട്ടായി സവിതാ രാധാകൃഷ്‍ണൻ

By Web TeamFirst Published Aug 30, 2021, 7:07 PM IST
Highlights

പ്രമുഖ ഡബ്ബിംഗ് ആര്‍ടിസ് ആയ സവിത രാധാകൃഷ്‍ണനൊപ്പമുള്ള വീഡിയോ ആണ് സിമ്രാൻ പങ്കുവെച്ചിരിക്കുന്നത്.
 

ഒരു കാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു സിമ്രാൻ. രജനികാന്ത്, വിജയ്, അജിത്ത് തുടങ്ങി സൂപ്പര്‍ താരങ്ങളുടെയൊക്കെ നായികയായിരുന്ന നടി. നടി സിമ്രാന്റെ കണക്കില്‍ ഹിറ്റുകള്‍ ഒരുപാടുണ്ട്.  ഒരു റീല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സിമ്രാൻ ഇപോള്‍.

പ്രമുഖ ഡബ്ബിംഗ് ആര്‍ടിസ് ആയ സവിത രാധാകൃഷ്‍ണനൊപ്പമുള്ള ഒരു വീഡിയോ ആണ് സിമ്രാൻ പങ്കുവെച്ചിരിക്കുന്നത്. മിക്ക സിനിമയിലെയും തന്റെ ശബ്‍ദം എന്നാണ് സിമ്രാൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തായാലും സിമ്രാന്റെ റീല്‍ വീഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്.

സിമ്രാൻ  'വിഐപി' എന്ന ചിത്രത്തിലൂടെ 1997ലാണ് തമിഴകത്ത് ആദ്യമായി നായികയായത്.

റോക്കെട്രി: ദ നമ്പി ഇഫക്റ്റ് എന്ന ചിത്രമാണ് സിമ്രാൻ പ്രധാന കഥാപാത്രമായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

click me!