ഹരീഷ് ഉത്തമന്‍ ക്രേന്ദ കഥാപാത്രമായ 'അശ്വാമിത്ര' നീസ്‍ട്രീമില്‍

Web Desk   | Asianet News
Published : Aug 30, 2021, 06:20 PM ISTUpdated : Aug 30, 2021, 06:22 PM IST
ഹരീഷ് ഉത്തമന്‍ ക്രേന്ദ കഥാപാത്രമായ 'അശ്വാമിത്ര' നീസ്‍ട്രീമില്‍

Synopsis

തരീത ഇ ടിയാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത്.

ഹരീഷ് ഉത്തമന്‍ ക്രേന്ദ കഥാപാത്രത്തില്‍ എത്തിയ തമിഴ് ചിത്രമാണ്  'അശ്വാമിത്ര'. എര്‍ത്ത്‌ലിംഗ് കൗശല്യയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എര്‍ത്ത്‌ലിംഗ് കൗശല്യയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. സിനിമയുടെ പ്രദര്‍ശനം ഇന്ന് മുതല്‍  നീസ്‍ട്രീമില്‍.

അച്ഛന്റെ മരണത്തോടെ സംസാരശേഷി നഷ്‍ടപ്പെടുന്ന ആറ് വയസുകാരി മിത്രയുടെ കഥയാണ് ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്‍പീച്ച് തെറാപ്പിസ്റ്റായ അരുണിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. തരീത ഇ ടിയാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത്. ഛായാഗ്രഹണം- മാവെറിക്ക് ദാസ്സ്, ഓറോ വെങ്കിടേഷ്.

സംഗീതം-ശ്രീ വിജയ്.

രമേഷ് മൂര്‍ത്തി ആണ് ചിത്രത്തിന്റെ ലൈവ് സൗണ്ട് റെക്കോര്‍ഡിംഗ് നിര്‍വിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി