'ജീവിതത്തില്‍ നടക്കാതെ പോയ ഒരുപാട് കാര്യങ്ങളുണ്ട്'; മനസു തുറന്ന് സിന്ധു കൃഷ്‍ണ

Published : May 08, 2025, 03:30 PM ISTUpdated : May 08, 2025, 03:32 PM IST
'ജീവിതത്തില്‍ നടക്കാതെ പോയ ഒരുപാട് കാര്യങ്ങളുണ്ട്'; മനസു തുറന്ന് സിന്ധു കൃഷ്‍ണ

Synopsis

'പ്രഗ്നൻസി സമയത്തെ ഫോട്ടോഷൂട്ട് അന്ന് എനിക്കും ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഇപ്പോൾ തോന്നിപ്പോകുന്നു'.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് പരിചിതരാണ് നടൻ കൃഷ്ണകുമാറും ഭാര്യ  സിന്ധു കൃഷ്ണയും അവരുടെ മക്കളും. ഇപ്പോൾ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. ഇപ്പോളിതാ തന്റെ ഗർഭകാലത്തെക്കുറിച്ചും മക്കളെ വളർത്തിയതിനെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സിന്ധു ക‍ൃഷ്ണ. യൂട്യൂബ് വീഡിയോയിൽ സംസാരിക്കുകയായിരുന്നു സിന്ധു.

വളകാപ്പ് ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് ദിയ ഇപ്പോൾ. എന്നാൽ താൻ ഗർഭിണിയായിരുന്നപ്പോളൊന്നും ഇതുപോലുള്ള ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് സിന്ധു പറയുന്നു. ''അന്ന് ഇതുപോലൊന്നും അല്ലല്ലോ. പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നതൊന്നും ഉണ്ടായിരുന്നില്ല. പതിനഞ്ച് വർഷമെ ആയിട്ടുള്ളു ഇതൊക്കെ ആളുകൾക്ക് ഇടയിൽ കോമണായിട്ട്. അതിനു മുൻപും വിദേശികൾ പ്രഗ്നൻസി ഫോട്ടോഗ്രഫി, ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് എന്നിവയൊക്കെ ചെയ്യുന്നത് ഞാൻ‌ കണ്ടിട്ടുണ്ട്.

മുൻപൊക്കെ കുഞ്ഞ് പിറന്ന് ഒരു മാസം കഴിയുമ്പോൾ സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കും. ഞാനൊക്കെ ചെയ്തിരുന്നത് അതാണ്.  മൂന്നാം മാസത്തിലും കുഞ്ഞ് കമിഴ്ന്ന് കിടക്കാൻ തുടങ്ങുമ്പോഴുമെല്ലാം ഫോട്ടോ എടുക്കും. പിറന്നാൾ ദിവസവും ഫോട്ടോ എടുക്കും, അത്രമാത്രം. നല്ല ഡ്രസ്സൊക്കെ ഇട്ട് പ്രഗ്നൻസി സമയത്തെ ഫോട്ടോഷൂട്ട് അന്ന് എനിക്കും ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഇപ്പോൾ തോന്നിപ്പോകുന്നു. എനിക്ക് നാല് തവണ അത് ചെയ്യാൻ കഴിയുമായിരുന്നു.

എന്റെ ലൈഫിൽ നടക്കാതെ പോയ ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ മക്കളുടെ ഇരുപത്തിയെട്ട് ചടങ്ങ് ഞങ്ങൾ നടത്തിയിട്ടില്ല. ഞാനും മക്കളും മാത്രമായി ആ ചടങ്ങ് അങ്ങ് ചെയ്യുകയാണ് ചെയ്തത്. അമ്മുവിന്റെ ഇരുപത്തിയെട്ടിന് കിച്ചു ഷൂട്ടിങ് സെറ്റിലായിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല''-സിന്ധു കൃഷ്‍ണ വെളിപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ