Abhaya Hiranmayi : ഗോപിയേട്ടൻ വന്നില്ലേയെന്ന് കമന്റ്, ചുട്ട മറുപടിയുമായി അഭയ ഹിരണ്‍മയി

Published : May 27, 2022, 01:01 PM ISTUpdated : May 27, 2022, 01:19 PM IST
Abhaya Hiranmayi : ഗോപിയേട്ടൻ വന്നില്ലേയെന്ന് കമന്റ്, ചുട്ട മറുപടിയുമായി അഭയ ഹിരണ്‍മയി

Synopsis

പരിഹാസ രൂപേണയുള്ള കമന്റിന് അതേ തരത്തില്‍ മറുപടി നല്‍കി അഭയ ഹിരണ്‍മയി (Abhaya Hiranmayi).

ജന്മദിന ആഘോഷത്തിന്റെ വീഡിയോയ്‍ക്ക് വന്ന പരിഹാസ കമന്റിന് ചുട്ട മറുപടി കൊടുത്ത് ഗായിക അഭയ ഹിരണ്‍മയി. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങളുടെ ഒരു വീഡിയോയാണ് അഭയ ഹിരണ്‍മയി പങ്കുവെച്ചിരുന്നത്. സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്ക് നല്‍കുന്ന സ്‍നേഹത്തിന് മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണ് എന്നും  മറ്റൊരു കുറിപ്പില്‍ അഭയ എഴുതിയിരുന്നു. വീഡിയോയ്‍ക്കും കുറിപ്പിനും വന്ന കമന്റുകള്‍ക്ക് അതേ തരത്തില്‍ മറുപടി പറയുകയായിരുന്നു അഭയ ഹിരണ്‍മയി (Abhaya Hiranmayi).

ഗോപിയേട്ടൻ (ഗോപി സുന്ദര്‍) വന്നോ എന്ന ഒരു കമന്റിന് അതേ നാണയത്തില്‍ അഭയ ഹിരണ്‍മയി മറുപടി നല്‍കി വന്നിരുന്നല്ലോ, സാറിനെ അറിയിക്കാൻ പറ്റിയില്ല എന്നാണ് അഭയ മറുപടി നല്‍കിയത്. എന്തായാലും അഭയ ഹിരണ്‍മയിയുടെ മറുപടിയും ചര്‍ച്ചയാകുകയാണ്. അഭയ ഹിരണ്‍മയിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നും ഒട്ടേറെ കമന്റുകള്‍ എഴുതിയിരിക്കുന്നു.

എന്തൊരു സംഭവബഹുബലമായ വര്‍ഷം എന്നാണ് കുറിപ്പില്‍ അഭയ  ഹിരണ്‍മയി എഴുതിയിരിക്കുന്നത്. ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു. പക്ഷേ ഞാൻ ഇപ്പോള്‍ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന പ്രകൃതിയുടെ പ്രക്രിയ ഞാൻ ആസ്വദിക്കുന്നു.

 ഈ ലോകത്ത് നിന്ന് ഇത്രയും അധികം സ്‍നേഹം ലഭിക്കുന്നുവെന്നത് വിശ്വസിക്കാനേ ആകുന്നില്ല. ഈ സ്‍നേഹത്തിനു മുന്നില്‍ ഞാൻ വിനയാന്വിതയാകുന്നു. ഞാൻ മികച്ച ഒരു സംഗീതജ്ഞയും അതിലുപരി മികച്ച വ്യക്തിയുമായിരിക്കുമെന്ന് ഞാൻ ഉറപ്പുതരുന്നുവെന്നും അഭയ ഹിരണ്‍മയി എഴുതിയിരിക്കുന്നു. ബര്‍ത് ഡേ കേക്കിന്റെ ഫോട്ടോയും അഭയ് ഹിരണ്‍മയി പങ്കുവെച്ചിട്ടുണ്ട്.

Read More : ഭാവന നായികയായി ഹ്രസ്വ ചിത്രം, ' ദ സര്‍വൈവല്‍' ടീസര്‍

ഭാവന നായികയാകുന്ന ഹ്രസ്വ ചിത്രം ഒരുങ്ങുന്നു.മാധ്യമപ്രവര്‍ത്തകനായ എസ് എൻ രജീഷാണ് സംവിധായകൻ. എസ് എൻ രജീഷ് തന്നെയാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്'ദ സര്‍വൈവല്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസറാണ് ഇപോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഒരു സ്‍ത്രീപക്ഷ പ്രമേയവുമായിട്ടാണ് ചിത്രം എത്തുന്നത്. പഞ്ചിംഗ് പാഡില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്ന ഭാവനയുടെ ദൃശ്യമാണ് ടീസറിലുള്ളത്. പോരാട്ടത്തിന്റെ പാതയില്‍ കൈകോര്‍ക്കണം എന്ന ആഹ്വാനമാണ് ചിത്രം നല്‍കുന്നത്. കൊച്ചിയാണ് ലൊക്കേഷൻ.

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലും ഭാവന നായികയാകുന്നുണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു.

 സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്‍ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും.  സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.

 സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ