'പക്ഷാഘാത'ത്തിന്റെ തളര്‍ച്ചയിലും ഈണം തെറ്റാതെ പാടി അമ്പരപ്പിച്ച് എം എസ് നസീം- വീഡിയോ

Web Desk   | Asianet News
Published : Feb 10, 2021, 03:24 PM IST
'പക്ഷാഘാത'ത്തിന്റെ തളര്‍ച്ചയിലും ഈണം തെറ്റാതെ പാടി അമ്പരപ്പിച്ച് എം എസ് നസീം- വീഡിയോ

Synopsis

അന്തരിച്ച ഗായകൻ എം എസ് നസീമിന്റെ അപൂര്‍വ വീഡിയോ.

ഒരുകാലത്ത് ഗാനമേള വേദികളില്‍ നിറഞ്ഞുനിന്ന ഗായകനായിരുന്നു എം എസ് നസീം. എം എസ് നസീം വിടവാങ്ങിയതോടെ ഒരു കാലഘട്ടത്തിലെ ഗാനാലപന ശൈലിയുമാണ് അസ്‍തമിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയനായിരുന്നു എം എസ് നസീം. ഒട്ടേറെ ഗാനങ്ങള്‍ എം എസ് നസീം ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ശാരീരിക അവശതകളെ അതിജീവിച്ച് അദ്ദേഹം പാടിയ ഒരു ഗാനത്തിന്റെ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്‍ടപ്പെട്ട സ്ഥിതിയിൽ ആയിരുന്നു എം എസ് നസീം. പക്ഷേ ഈണം മറന്നില്ല എം എസ് നസീം. വാക്കുകളില്‍ സംസാരിക്കാനായില്ലെങ്കിലും തെറ്റാത്ത ഈണത്തിലൂടെ എം എസ് നസീം അമ്പരപ്പിച്ചിരുന്നു. അത്തരമൊരു വീഡിയോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. ഒട്ടേറെ പേരാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ബലികുടീരങ്ങളെ എന്ന ഗാനമാണ് അദ്ദേഹം ആസ്വാദകരുടെ കേള്‍വിയിലേക്ക് ഈണം തെറ്റാതെ എത്തിക്കുന്നത്.

പാടാം നമുക്കൊത്ത് പാടാം എന്ന എന്ന പരിപാടിയിലാണ് എം എസ് നസീം തന്റെ അവശകതളെ മറികടന്ന് പാടുന്നത്. മലയാളത്തിലെ ആദ്യ സംഗീത പരമ്പര ആയിരം ഗാനങ്ങൾ തൻ ആനന്ദ ലഹരിയുടെ അമരക്കാരനായിരുന്നു എം എസ് നസീം.  

നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. ടെലിവിഷൻ രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു. 1987ൽ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍