'അങ്ങനെയാണ് ജെറിനുമായി വിവാഹിതയായത്', ആ കഥ വെളിപ്പെടുത്തി ഗായിക മഞ്‍ജരി

Published : Aug 03, 2023, 05:41 PM IST
'അങ്ങനെയാണ് ജെറിനുമായി വിവാഹിതയായത്', ആ കഥ വെളിപ്പെടുത്തി ഗായിക മഞ്‍ജരി

Synopsis

വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയാണ് എന്ന് പറയുകയാണ് മഞ്‍ജരി.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സിനിമാ പിന്നണി ഗായികയാണ് മഞ്‍ജരി. സാമൂഹ്യ മാധ്യമത്തിലും ഗായിക മഞ്ജരി സജീവമായി ഇടപെടാറുണ്ട്. ബാല്യകാല സുഹൃത്ത് ജെറിനെയാണ് മഞ്‍ജരി വിവാഹം ചെയ്‍തത്. വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തില്‍ മഞ്‍രി.

മസ്‍കറ്റിലായിരുന്നു എന്റെ സ്‍കൂള്‍ വിദ്യാഭ്യാസം. ജെറിനും ഞാനും സഹപാഠികള്‍ ആയിരുന്നു. അപ്പോള്‍ ഞങ്ങള്‍ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ജെറിൻ പിന്നീട് തന്നെ അവന് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ചില സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ എനിക്ക് അത് മനസ്സിലായില്ല. അവസാനം ജെറിൻ എന്റെ അമ്മയോട് വന്ന് കാര്യം അവതരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ജെറിന്റെ ഇഷ്‍ടം മനസിലാക്കുന്നതും വിവാഹത്തിലേക്ക് എത്തുന്നത് എന്നും മഞ്‍ജരി മൈല്‍സ്റ്റോണ്‍ മേക്കേഴ്‍സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. മഞ്ജരിയുടെയും ജെറിന്റെയും വിവാഹം 2022ലായിരുന്നു.

മഞ്ജരിയുടെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ ബന്ധം 2011ല്‍ വേര്‍പിരിഞ്ഞു. പിന്നിട് ജെറിനുമായുള്ള വിവാഹം പത്ത് വര്‍ഷം കഴിഞ്ഞായിരുന്നു. എച്ച് ആര്‍ മാനേജരാണ് ജെറിൻ. വിവാഹിതയാകുന്നുവെന്ന് മഞ്‍ജരി തന്നെയായിരുന്നു വെളിപ്പെടുത്തിയിരുന്നതും.

'മകള്‍‌ക്ക്' എന്ന സിനിമയിലെ 'മുകിലിൻ മകളെ' എന്ന ഗാനത്തിന് മഞ്‍ജരിക്ക് സംസ്ഥാന പുരസ്‍കാരം ലഭിച്ചിരുന്നു. 'വിലാപങ്ങള്‍ക്കപ്പുറം' എന്ന സിനിമയിലെ 'മുള്ളുള്ള മുരിക്കിൻമേല്‍' എന്ന ഗാനത്തിന് 2008ലും മഞ്‍ജരി മികച്ച ഗായികയ്‍ക്കുള്ള സംസ്ഥാന പുരസ്‍കാരം നേടി. സത്യൻ അന്തിക്കാടിന്റെ 'അച്ചുവിന്റെ അമ്മ'യെ സിനിമയിലൂടെ പിന്നണി ഗായികയായ മഞ്‍ജരി 'വാമനപുരം ബസ് റൂട്ട്', 'ശംഭു', 'പൊൻമുടിപുഴയോരത്ത്', 'അനന്തഭദ്രം', 'ദൈവനാമത്തില്‍', 'തൊമ്മനും മക്കനും', 'ഇസ്ര' തുടങ്ങിയവയിലും ഗാനം ആലപിച്ചു. ഇളയരാജ ആയിരുന്നു ആദ്യ ചിത്രത്തിന്റെ സംഗീതം ചെയ്‍തത്.

Read More: ദേവസ്വം മന്ത്രിയെ 'മിത്തിസം' മന്ത്രിയെന്ന് വിളിക്കണം: സലിം കുമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും