'ഗായകനോ നടനോ കോടീശ്വരനോ അല്ല..'; വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന് വെളിപ്പെടുത്തി റിമി ടോമി

Published : Nov 02, 2026, 09:25 AM IST
Rimy Tomy

Synopsis

പ്രശസ്ത മലയാളം ഗായിക റിമി ടോമി തന്റെ രണ്ടാമത്തെ വിവാഹ വാർത്ത സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചു. ജീവിതത്തിൽ സമാധാനം നൽകുന്ന അനുയോജ്യനായ ഒരു പങ്കാളിയെ താൻ കണ്ടെത്തിയെന്നും അദ്ദേഹം ഒരു പ്രശസ്തനോ കോടീശ്വരനോ അല്ലെന്നും റിമി വീഡിയോയിൽ വ്യക്തമാക്കി.

താൻ വിവാഹം കഴിക്കാൻ പോകുകയാണെന്നും പറ്റിയ ഒരാൾ‌ ജീവിതത്തിലേക്കു വന്നെന്നുമുള്ള സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് മലയാളികളുടെ പ്രിയഗായിക റിമി ടോമി. രണ്ടാമതൊരു വിവാഹം ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് അടുത്തിടെ പല സ്റ്റേജുകളിലും താരം ആരാധകരോട് ചോദിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് റിമി തന്റെ യൂട്യൂബ് ചാനലിലൂടെ ആ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

''ഞാന്‍ ഭയങ്കര സന്തോഷത്തിലാണ് അതിലൊരു സംശയവും വേണ്ട. പക്ഷേ ഒരു പാട്ണര്‍ എന്നൊരു വിടവ് എപ്പോഴും വേറെ ഉണ്ട്. പാട്ണറിന് മാത്രമേ ആ വിടവ് നികത്താന്‍ പറ്റുകയുള്ളൂ. അങ്ങനെയിരിക്കെ 2026 ല്‍ എന്റെ ജീവിതത്തിലേക്ക് ഒരാള്‍ വന്നു. ആരാണ്, എന്താണ് എന്നൊക്കെയുള്ളത് നിങ്ങളോട് ഞാന്‍ കൃത്യമായി പറയാം. ഒരു കാര്യം ഞാന്‍ പറയാം, ഒരഭിനേതാവോ ? ഗായകനോ പ്രശസ്തനായ ഒരാളോ ഒരു കോടീശ്വരനോ അങ്ങനെയൊന്നുമല്ല. ജീവിതത്തിലെ ഏറ്റവും വലിയ കാര്യം പണമോ പ്രശസ്തിയോ അതൊന്നുമല്ല.

കരിയറിലായാലും വ്യക്തിജീവിതത്തിലായാലും എല്ലാത്തിലുമൊരു വളര്‍ച്ചയുണ്ടാകുമെന്ന് ചില ആളുകളെ കാണുമ്പോള്‍ അവരോട് സംസാരിക്കുമ്പോള്‍ അടുത്തിടപഴകുമ്പോള്‍ ദൈവം തോന്നിപ്പിക്കാറുണ്ട്. എല്ലാവരും വലിയ പ്രതീക്ഷയിലാണ് ജീവിതം തുടങ്ങുന്നത്. എനിക്കും അങ്ങനെ തോന്നിയ ഒരു കാര്യമാണ് ഇതും. ദേഷ്യം, വാശി, സ്‌നേഹം, വിഷമം, അഹങ്കാരം അങ്ങനെ എല്ലാ നല്ല വശവും ചീത്ത വശവും കുറച്ചു നാളുകൊണ്ട് നമ്മള്‍ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും മനസിലാക്കി. അതിലുപരി എനിക്ക് നല്ല മനസമാധാനം ഉണ്ടായി. നല്ലൊരു ജീവിതം കിട്ടുമെന്ന് തോന്നിയപ്പോഴാണ് ഞാനീ തീരുമാനം എടുത്തത്. ഉടനെ ഉണ്ടാകും എന്ന് വിചാരിക്കുന്നു. പിന്നെ എല്ലാം ദൈവത്തിന്റെ കയ്യില്‍ അല്ലേ. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണം'', എന്നാണ് റിമി വീഡിയോയിൽ പറയുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നയൻതാര ചിത്രം മൂക്കുത്തി അമ്മൻ 2 മഹാശക്തിയുടെ മേക്കിങ് വീഡിയോ റിലീസായി : ചിത്രം നവംബർ 6 ന് തിയറ്ററുകളിലേക്ക്
സിദ് ശ്രീറാമിൻ്റെ മാസ്മരിക ശബ്‌ദത്തിൽ 'ഭൗമ'യിലെ ഗാനം പുറത്ത്; ചിത്രം നവംബർ 12 ന് തിയേറ്ററുകളിൽ