ആരും ആശങ്കപ്പെടേണ്ട, ആരോഗ്യസ്ഥിതി വ്യക്തമാക്കി എസ് പി ബാലസുബ്രഹ്‍മണ്യം

By Web TeamFirst Published Aug 5, 2020, 4:29 PM IST
Highlights

എസ് പി ബാലസുബ്രഹ്‍മണ്യം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുകയാണ്.

ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ചെറിയ പനിയും ജലദോഷവും മാത്രമേ ഉള്ളൂവെന്നും എസ് പി ബാലസുബ്രഹ്‍മണ്യം അറിയിച്ചു.

ചെന്നൈയില്‍ ആശുപത്രിയിലാണ് ഇപ്പോള്‍ എസ് പി ബാലസുബ്രഹ്‍മണ്യം  ഉള്ളത്. തന്റെ ആരോഗ്യസ്ഥിതി മെച്ചമാണ് എന്ന് അദ്ദേഹം പറഞ്ഞു.  ആശുപത്രിയില്‍ പോകേണ്ട കാര്യമില്ലെന്നുപോലും അധികൃതര്‍ പറഞ്ഞിരുന്നു. വീട്ടില്‍ നില്‍ക്കാം. സ്വയം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നും പറഞ്ഞു. പക്ഷേ ഞാൻ അങ്ങനെ ചെയ്യാൻ ഒരുക്കമല്ലായിരുന്നു. കാരണം അത് കുടുംബത്തെയും ബാധിക്കും. അതുകൊണ്ടാണ് ആശുപത്രിയില്‍ അഡ്‍മിറ്റ് ചെയ്യാൻ തീരുമാനിച്ചത്. എന്റെ സുഹൃത്തുക്കള്‍ ഇവിടെയുണ്ട്. അവര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ട്. ഒരാളും ആശങ്കപ്പെടേണ്ട. എങ്ങനെയുണ്ട് എന്ന് അറിയാൻ ആരും വിളിക്കേണ്ട. ജലദോഷവും പനിയും ഒഴിച്ചാല്‍ ഞാൻ ആരോഗ്യവാനാണ്. രണ്ട് ദിവസം കഴിഞ്ഞാല്‍ ഡിസ്‍ചാര്‍ജ് ആകും. ഞാൻ വീട്ടിലുണ്ടാകും. എന്നെക്കുറിച്ച് ആലോചിച്ചതിന് നന്ദി. ഒരുപാട് പേര്‍ എന്നെ വിളിക്കുന്നുണ്ട്. എനിക്ക് ഫോണ്‍ അറ്റൻഡ് ചെയ്യാൻ കഴിയില്ല. ഇവിടെ വന്നത് വിശ്രമം എടുക്കാനാണ്. ഇവിടത്തെ ചികിത്സയ്‍ക്കോ മറ്റോ ബുദ്ധിമുട്ടുണ്ടാക്കാൻ പറ്റില്ല എന്നും എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞു. ആറ് തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ സംഗീതഞ്‍ജനാണ് എസ് പി ബാലസുബ്രഹ്‍മണ്യം.

click me!