എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില ഗുരുതരം, തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

Published : Aug 14, 2020, 05:29 PM ISTUpdated : Aug 14, 2020, 09:10 PM IST
എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില ഗുരുതരം, തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

Synopsis

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി മെഡിക്കൽ ബുള്ളറ്റിൻ

ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യ നില മോശമായതായി മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യ നില മോശമായത്. വെന്‍റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് 5 നായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് നെഗറ്റീവ്, പ്രാർത്ഥിച്ചവർക്കെല്ലാം നന്ദിയെന്ന് ഷാ.

തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ആശുപത്രിയില്‍ നിന്നെടുത്ത വീഡിയോയിലൂടെ നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നലെ ആരോഗ്യ നില വഷളാവുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ബന്ധുക്കളും പ്രതികരിക്കുന്നത്. 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പുതിയ തിരക്കഥകൾ തേടി ട്രൂത്ത് ഗ്രൂപ്പ്‌ ; പുതുമുഖങ്ങൾക്ക് അവസരമൊരുക്കാൻ സമദ് ട്രൂത്ത്
വിസ്മയിപ്പിക്കുന്ന ചുവടുകളുമായി പുഷ്പ താരം സുനിൽ; കാട്ടാളനിലെ 'മജക്കോ മല്ലിക' ഗാനം പുറത്ത്