സംഗീത പരിപാടിക്കിടെ സോനു നിഗത്തിന് കയ്യേറ്റം; ആക്രമിച്ചത് ശിവസേന എംഎൽഎയുടെ മകൻ

Published : Feb 21, 2023, 09:31 AM ISTUpdated : Feb 21, 2023, 09:44 AM IST
സംഗീത പരിപാടിക്കിടെ  സോനു നിഗത്തിന് കയ്യേറ്റം; ആക്രമിച്ചത് ശിവസേന എംഎൽഎയുടെ മകൻ

Synopsis

സംഭവത്തിന് പിന്നാലെ സോനു നിഗം ചെമ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

ഗായകൻ സോനു നിഗമിനും സംഘത്തിനും എതിരെ ആക്രമണം. മുംബൈയിലെ ചെമ്പൂരിൽ ആണ് സംഭവം നടന്നത്. ശിവസേന എംഎൽഎ പ്രകാശ് ഫതർപേക്കറിന്റെ മകൻ ആണ് അക്രമത്തിന് പിന്നിലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുക ആണ്. സംഭവത്തിൽ ചെമ്പൂർ പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച രാത്രിയിൽആയിരുന്നു സോനു നി​ഗമിന്റെ സം​ഗീത പരിപാടി. പ്രോ​ഗ്രാം കഴിഞ്ഞപ്പോൾ ഫോട്ടോ എടുക്കണമെന്ന ആവശ്യവുമായി അക്രമികൾ സ്റ്റേജിൽ വരിക ആയിരുന്നു. യുവാവിനെ തടയാന്‍ സോനുവിന്റെ അംഗരക്ഷകര്‍ ശ്രമിച്ചു. തുടര്‍ന്ന് അക്രമി സോനുവിന്റെ മാനേജരോട് സ്റ്റേജില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. സോനുവും സംഘവും വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഇയാള്‍ സോനുവിനെ അക്രമിക്കാന്‍ തുനിയുകയായിരുന്നു. സോനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ച അംഗരക്ഷകനെ അക്രമി തള്ളിവീഴ്ത്തി.

സോനുവിനൊപ്പം ഉണ്ടായിരുന്ന റബ്ബാനി ഖാൻ, അസോസിയേറ്റ്, ബോഡി​ഗാർഡ് തുടങ്ങിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം റബ്ബാനിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അന്തരിച്ച ഇന്ത്യൻ ശാസ്ത്രീയ സംഗീത പ്ര​ഗത്ഭൻ ഗുരു ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മകനാണ് റബ്ബാനി. സംഭവത്തിന് പിന്നാലെ സോനു നിഗം ചെമ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

'ഒരു പ്രകോപനവുമില്ലാതെ പെട്ടെന്നായിരുന്നു ആക്രമണം. നമ്മൾ അറിയാത്ത ഈ വ്യക്തി സെൽഫിക്കായി സോനുജിയെ സമീപിച്ചു. അംഗരക്ഷകൻ എതിർത്തപ്പോൾ ഇയാളെ സ്റ്റേജിൽ നിന്ന് തള്ളിയിട്ടു. എന്നിട്ട് സോനുവിന്റെ അടുത്തേക്ക് വന്നു. സോനുജി എന്റെ കൈയിൽ പിടിച്ചപ്പോൾ, അക്രമി എന്നെയും സ്റ്റേജിൽ നിന്ന് തള്ളിയിട്ടു. എട്ടടി ഉയരത്തിൽ നിന്നാണ് ഞാൻ വീണത്. എന്റെ എക്സ്-റേ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്. വേദന വളരെ വലുതാണ്, ആന്തരിക പരിക്കുകളൊന്നും ഇല്ലെന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് സംഭവത്തെ കുറിച്ച് റബ്ബാനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

'കണ്ണുനിറയെ കണ്ടു എന്റെ ലാലേട്ടനെ'; ഷിജിലിക്കും ഹരീഷിനും സാന്ത്വനമായി മോഹൻലാൽ

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം