
യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടുന്നവരാണ് വിജയ് മാധവും ദേവിക നമ്പ്യാരും. കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുന്നതിനിടയിലെ സന്തോഷനിമിഷങ്ങളെല്ലാം ഇവര്‍ പങ്കുവെക്കുന്നുണ്ട്. പാട്ടും പാചകവുമൊക്കെയായി സജീവമാണ് ദേവിക. അടുത്തിടെയായിരുന്നു ഇവര്‍ക്ക് സില്‍വര്‍ പ്ലേ ബട്ടണ്‍ കിട്ടിയത്.
ദേവികയെ വിവാഹം കഴിച്ചതിന് പിന്നാലെ ഭാര്യയെ കൂട്ടി കിടിലന്‍ പാട്ടുകള്‍ വിജയ് പാടിയിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഈ പാട്ടിന്റെ വീഡിയോ പങ്കുവെക്കുന്നതും പതിവാണ്. പുതിയ വര്‍ഷത്തില്‍ കിടിലനൊരു വീഡിയോയുമായിട്ടാണ് ഗായകന്‍ വിജയ് മാധവ് എത്തിയിരിക്കുന്നത്. ഗര്‍ഭിണിയായ ഭാര്യയുടെ തല മസാജ് ചെയ്‍ത് കൊടുക്കുന്നതിനൊപ്പം കിടിലനൊരു പാട്ടും വിജയ് പാടിയിരുന്നു.
പുതുവര്‍ഷത്തിലെ ആദ്യത്തെ വീഡിയോ ആയി കരുതി ആരും ചീത്ത വിളിക്കില്ലെന്ന പ്രതീക്ഷയില്‍ ആ ഒരു ഒറ്റ ധൈര്യത്തില്‍ ഇറക്കിയതെന്ന് വിജയ് മാധവ് പറയുന്നു. പുതുവര്‍ഷമായിട്ട് അമ്മയെ കൊണ്ട് ആദ്യമായി താൻ ക്യാമറ ചെയ്യിച്ചു. ഞാന്‍ എഡിറ്റിംഗിന്റെ ചില പുതിയ പരീക്ഷണങ്ങളും നടത്തി. ഈ പാട്ട് ഞാന്‍ പാടിയതാണ്. പക്ഷെ ഒറിജിനലുമായി എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് തികച്ചും ഭാഗ്യം മാത്രം. എപ്പോളത്തെയും പോലെ അഭിപ്രായങ്ങള്‍ പറയണം എന്നുമാണ് വിജയ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. എന്തായാലും വിജയ് മാധവൻ പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.
ഭാര്യ ഗര്‍ഭിണിയായതോടെ അടുക്കളയില്‍ സഹായിച്ചം പാചകം ചെയ്‍തുമൊക്കെ വിജയ് മാധവ് സജീവ സാന്നിധ്യമാണ്. 'രാക്കുയിൽ' എന്ന സീരിയലിലൂടെയാണ് ദേവിക നമ്പ്യാർ കൂടുതലായി അറിയപ്പെട്ടു തുടങ്ങിയത്. സ്റ്റാർ സിംഗറിലൂടെയാണ് വിജയ് മാധവ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരിചയമുള്ള താരങ്ങള്‍ പെട്ടെന്നൊരു സാഹചര്യത്തിലാണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.
Read More: വിമര്‍ശകര്‍ക്ക് മറുപടി, കിടിലൻ മേയ്‍ക്കോവറില്‍ തിരിച്ചുവരവിന് നിവിൻ പോളി