മറ്റൊരു നായകന് രണ്ടാം ഭാഗം എടുക്കാന്‍ വിട്ടുകൊടുക്കുമോ അക്ഷയ് കുമാര്‍ ആ ചിത്രം; ബോളിവുഡില്‍ ആകാംക്ഷ !

Published : Nov 15, 2024, 03:50 PM IST
മറ്റൊരു നായകന് രണ്ടാം ഭാഗം എടുക്കാന്‍ വിട്ടുകൊടുക്കുമോ അക്ഷയ് കുമാര്‍ ആ ചിത്രം; ബോളിവുഡില്‍ ആകാംക്ഷ !

Synopsis

സിംഗ് ഈസ് കിംഗിന്റെ രണ്ടാം ഭാഗം അക്ഷയ് കുമാറിനെ ഒഴിവാക്കി പുതിയ നായകനെ വെച്ചാണ് ഒരുങ്ങുന്നത്. രൺവീർ സിംഗ്, ദിൽജിത് ദോസഞ്ച് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. 

മുംബൈ: 2008-ലെ ബ്ലോക്ക്ബസ്റ്റർ സിംഗ് ഈസ് കിംഗിന്‍റെ രണ്ടാം ഭാഗം ബോളിവുഡ‍് വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. സിംഗ് ഈസ് കിംഗ് 2 വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് നിർമ്മാതാവ് ശൈലേന്ദ്ര സിംഗ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രത്തിലെ ഹാപ്പി സിംഗ് കഥാപാത്രത്തിന് ജീവൻ നൽകിയ അക്ഷയ് കുമാറിനെ ഒഴിവാക്കി പുതിയ ഹീറോയെ വച്ചാണ് രണ്ടാം ഭാഗം എന്നായിരുന്നു വിവരം. ഈ തീരുമാനം അക്ഷയ് ആരാധകരുടെ എതിര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കി. 

സിംഗ് ഈസ് കിംഗ് നിർമ്മാതാക്കൾ ഒരു പുതിയ നായകനെ അവതരിപ്പിക്കാൻ നോക്കുന്നുവെന്നും രൺവീർ സിംഗിനെയും ദിൽജിത് ദോസഞ്ചിനെയുമാണ് പരിഗണിക്കുന്നത് എന്നുമായിരുന്നു വിവരം.  സിംഗ് ഈസ് കിംഗ് 2 വിന് വേണ്ടി ഏഴ് വർഷത്തിലേറെയായി പ്രവർത്തിക്കുകയാണെന്ന് ശൈലേന്ദ്ര സിംഗ് വെളിപ്പെടുത്തിയിരുന്നു. മൂന്ന് വർഷം മുമ്പ് ടൈറ്റിലിന്‍റെ അവകാശം വിജയകരമായി വീണ്ടെടുത്തു.

 2025 ഒക്ടോബറിൽ നിർമ്മാണം ആരംഭിക്കുകയും 2026-ൽ റിലീസ് ചെയ്യാനുമാണ് ശ്രമം എന്നുമാണ് അന്ന് ശൈലേന്ദ്ര സിംഗ് പറഞ്ഞത്. എന്നാല്‍ ഒക്ടോബറില്‍ ചിത്രത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചില്ലെന്നാണ് വിവരം. അതിന് പ്രധാന കാരണം 2008-ലെ ബ്ലോക്ക്ബസ്റ്റർ സിംഗ് ഈസ് കിംഗിന്‍റെ നായകനായ അക്ഷയ് കുമാറാണ് എന്നാണ് റിപ്പോര്‍ട്ട്.

സിംഗ് ഈസ് കിംഗിന്‍റെ 50% ബൗദ്ധിക സ്വത്ത് അവകാശം ഇപ്പോഴും സ്വന്തമാക്കിയിരിക്കുന്നത് അക്ഷയ് കുമാറിന്‍റെ നിര്‍മ്മാണ കമ്പനിയാണ് എന്നതാണ് ഇപ്പോള്‍ സിംഗ് ഈസ് കിംഗ് 2വിന് വെല്ലുവിളിയായി വന്നിരിക്കുന്നത്. പ്രോജക്റ്റുമായി അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഫ്രാഞ്ചൈസിയുടെ തുടർച്ചയ്ക്ക് അക്ഷയുടെ അനുമതി അനിവാര്യമാണ്. 

എന്നാല്‍ പകര്‍പ്പവകാശം രണ്ടാം ഭാഗത്തിന് വിട്ടുനല്‍കാനെ അല്ലെങ്കിൽ മെയിന്‍  റോൾ വീണ്ടും അവതരിപ്പിക്കുന്നതിനോ അക്ഷയ് കുമാര്‍ താൽപ്പര്യം കാണിക്കുന്നില്ലെന്നാണ് പ്രൊജക്ടുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

അക്ഷയ് അവതരിപ്പിച്ച കഥാപാത്രം രണ്ടാം ഭാഗത്തില്‍ ഉണ്ടാകില്ലെന്ന് ശൈലേന്ദ്ര സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ അക്ഷയ് കുമാര്‍ രണ്ടാം ഭാഗത്തിന് തടസം നില്‍ക്കുമോ എന്നതാണ് ബോളിവുഡില്‍ ഉയരുന്ന ചോദ്യം. 

ബോള്‍ഡ് റൊമാന്‍റിക് ത്രില്ലര്‍, പ്രിയങ്കയുടെ കരിയര്‍ മാറ്റിയ പടം; രണ്ടാം ഭാഗം പ്രഖ്യാപിച്ചു

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്: സല്‍മാന് ഭീഷണി അയച്ചത് സല്‍മാന്‍ സിനിമയുടെ ഗാന രചിതാവ് !

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം