
ഈ വർഷം റിലീസ് ചെയ്ത് പ്രേക്ഷ ശ്രദ്ധനേടിയ 'മന്ദാകിനി' എന്ന ചിത്രത്തിന്റെ നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. 'മേനെ പ്യാർ കിയ' എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ന് ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിൽ വെച്ച് പൂജകർമ്മവും, സ്വിച്ചോണും ചിത്രീകരണവും ആരംഭിച്ചു. സ്പെയർ പ്രൊഡക്ഷനസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഫൈസൽ ഫാസിലുദ്ദീനാണ് സംവിധാനം.
മന്ദാകിനിയിലെ അണിയറപ്രവർത്തകരും താരങ്ങളും കൂടാതെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചിതരായി എന്നാൽ തിരശ്ശീലക്ക് മുന്നിൽ അത്രയധികം കണ്ടിട്ടില്ലാത്ത ഹൃദു ഹരൂൺ, പ്രിറ്റി മുകുന്ദൻ, അസ്കർ അലി, മിഥുട്ടി, അർജ്യൂ, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, ജഗദീഷ് ജനാർദ്ദനൻ, തൃക്കണ്ണൻ, റെഡിൻ കിങ്സ്ലി, മൈം ഗോപി, ബോക്സർ ദീന തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.
'പുഷ്പ 2' ട്രെയിലറിന് മുമ്പ് നിങ്ങളിത് കാണണം; ഓര്‍മകളുമായി രശ്മിക മന്ദാന
പേര് കേൾക്കുമ്പോൾ ഒരു കോമഡി പടമെന്ന് തോന്നുമെങ്കിലും സൂപ്പർ ആക്ഷൻ ചിത്രമായാണ് മേനെ പ്യാർക്കിയ ഒരുങ്ങുന്നത്. മാത്രമല്ല ഈ സിനിമ പ്രണയവും സൗഹൃദവും തമാശകളും നിറഞ്ഞ അസാധ്യ കോമ്പോ ആയാണ് വരുന്നത്. ആക്ഷൻ ജോണറിൽ ഇത്തരം ഒരു ഡെഡ്ലി കൊമ്പോ കൂടെ ഇറങ്ങുന്ന സിനിമകൾ പൊതുവെ വിജയം സമ്മാനിക്കുകയാണ് പതിവ്. ഈ ചിത്രവും മറിച്ചായിരിക്കില്ലെന്നാണ് പ്രതീക്ഷ. മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി ആർ ഒ: ശബരി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ