വന്‍താര നിര, പക്ഷെ പോരാ... സിങ്കം എഗെയ്നില്‍ സര്‍പ്രൈസ് ക്യാമിയോ, തീയറ്റര്‍ കത്തിയെന്ന് സോഷ്യല്‍ മീഡിയ !

Published : Nov 01, 2024, 12:53 PM IST
വന്‍താര നിര, പക്ഷെ പോരാ... സിങ്കം എഗെയ്നില്‍ സര്‍പ്രൈസ് ക്യാമിയോ, തീയറ്റര്‍ കത്തിയെന്ന് സോഷ്യല്‍ മീഡിയ !

Synopsis

മൾട്ടിസ്റ്റാർ ദീപാവലി ചിത്രമായ സിങ്കം എഗെയ്‌നിൽ ആരാധകരെ ഞെട്ടിച്ച് ആ ക്യാമിയോ

മുംബൈ: ബോളിവുഡ് കാത്തിരുന്ന മള്‍ട്ടിസ്റ്റാര്‍ ദീപാവലി ആഘോഷ ചിത്രം സിങ്കം എഗെയ്ൻ തിയേറ്ററുകളിൽ എത്തി. അജയ് ദേവ്ഗൺ, ദീപിക പദുക്കോൺ, ടൈഗർ ഷ്റോഫ്, രൺവീർ സിംഗ്, അക്ഷയ് കുമാർ, അർജുൻ കപൂർ എന്നിവരടങ്ങുന്ന വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്.  ഇതിനകം തന്നെ ചിത്രം സംബന്ധിച്ച പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു. എന്നാൽ പ്രേക്ഷകരെ ഏറ്റവും ഞെട്ടിച്ചത് ചിത്രത്തില്‍ ഇൻസ്‌പെക്ടർ ചുൽബുൾ പാണ്ഡേയായി എത്തിയ സൽമാൻ ഖാന്‍റെ അതിഥി വേഷമാണ്.

സല്‍മാന്‍റെ ക്യാമിയോ സംബന്ധിച്ച  നിരവധി ലീക്ക് ഫോട്ടോകളും വീഡിയോകളും നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സൽമാൻ തന്‍റെ പോലീസ് യൂണിഫോം ധരിച്ച് അജയ് ദേവഗണിന്‍റെ സിങ്കത്തെ കണ്ടുമുട്ടുന്നതാണ് സീന്‍. അതേ സമയം  'ചുല്‍ബുല്‍ സിങ്കം' എന്ന അടുത്ത ഭാഗം ചിത്രത്തിലേക്കുള്ള സൂചനയാണ് ഈ രംഗം എന്നാണ് വിവരം. 

എന്തായാലും രോഹിത്ത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിലേക്ക് സല്‍മാന്‍റെ ചുല്‍ബുല്‍ പാണ്ഡേയും ചേരുന്നു എന്ന സൂചനയാണ് പുതിയ ചിത്രം നല്‍കുന്നത്. എന്തായാലും ഇത് സംബന്ധിച്ച സൂചനകളാണ് ചിത്രത്തിലെ സ്ക്രീന്‍ ഷോട്ടുകള്‍ അടക്കം ഉള്‍പ്പെടുത്തി പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നല്‍കുന്നത്. 

നേരത്തെ തന്നെ സല്‍മാന്‍റെ ക്യാമിയോ ചിത്രത്തില്‍ ഉണ്ടാകും എന്ന റൂമറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ആദ്യഘട്ടത്തില്‍ തള്ളികളഞ്ഞെങ്കിലും അവസാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് സംവിധായകന്‍ രോഹിത്ത് ഷെട്ടി തന്നെ വ്യക്തമാക്കിയത്.

റിലയൻസ് എന്‍റര്‍ടെയ്മെന്‍റ്, ജിയോ സ്റ്റുഡിയോസ്, ദേവ്ഗൺ ഫിലിംസ് എന്നിവയ്‌ക്കൊപ്പം രോഹിത് ഷെട്ടി പിക്‌ചേഴ്‌സാണ് സിങ്കം എഗെയ്ൻ നിർമ്മിച്ചിരിക്കുന്നത്. സിംഗം, സിങ്കം 2, സിംബ, സൂര്യവംശി എന്നിവയ്ക്ക് ശേഷം കോപ്പ് യൂണിവേഴ്‌സിലെ അഞ്ചാമത്തെ ഭാഗമാണിത്.

റൂഹ് ബാബയായി കാർത്തിക് ആര്യൻ, മഞ്ജുളികയായി വിദ്യാ ബാലൻ തിരിച്ചെത്തുന്ന ത്രിപ്തി ദിമ്രി, മാധുരി ദീക്ഷിത് എന്നിവരും അഭിനയിക്കുന്ന ഹൊറർ-കോമഡി ചിത്രമായ ഭൂൽ ഭുലയ്യ 3യുമായി ക്ലാഷായാണ് സിങ്കം എഗെയ്ന്‍ എത്തിയിരിക്കുന്നത്. 

നടക്കുന്നത് ബോക്സ് ഓഫീസ് അട്ടിമറി? 9 താരങ്ങൾ ഒരുമിച്ച് വന്നിട്ടും വിജയി ഈ യുവതാരം? അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ

സിങ്കം എഗെയിന്‍, ഭൂൽ ഭുലയ്യ 3, അമരൻ എന്നീ ചിത്രങ്ങള്‍ സൗദിയിൽ പ്രദര്‍ശിപ്പിക്കില്ല; കാരണം ഇതാണ് !

 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു