
തമിഴകത്ത് അജിത്തിനെ നായകനാക്കിയുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്‍ത് വൻ ഹിറ്റുകള്‍ സ്വന്തമാക്കിയ സംവിധായകനാണ് സിരുത്തൈ ശിവ (Siruthai Siva). ഇക്കുറി ശിവയ്‍ക്കൊപ്പം രജനികാന്താണ് (Rajinikanth). സിരുത്തൈ ശിവയ്‍ക്കൊപ്പം തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് ഒന്നിക്കുമ്പോള്‍ പറയുകയും വേണ്ട. പ്രതീക്ഷകള്‍ വെറുതയാകില്ലെന്ന് അടിവരയിട്ട് ഉറപ്പിച്ച് എത്തിയിരിക്കുകയാണ് 'അണ്ണാത്തെ'യുടെ (Annaatthe) ട്രെയിലര്‍.
രജനികാന്തും സിരുത്തൈ ശിവയും ഒന്നിക്കുന്ന അണ്ണാത്തെയുടെ ട്രെയിലറിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍ ഇത്രയും നാള്‍. രജനികാന്തിന്റെ പതിവ് തമിഴ് ചിത്രങ്ങള്‍ പോലെ തന്നെ മാസായിരിക്കും അണ്ണാത്തെയെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. രജനികാന്ത് നിറഞ്ഞാടുകയാണ് ട്രെയിലറില്‍. നയൻതാര അണ്ണാത്തെ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ നായികയാകുമ്പോള്‍ സഹോദരിയായി മലയാളി താരം കീര്‍ത്തി സുരേഷുമുണ്ട്.
സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക ആണ് രജനി ചിത്രത്തിന്റെ ഇൻട്രൊഡക്ഷൻ ഗാനം എഴുതിയത്. എസ് പി ബാലസുബ്രഹ്‍മണ്യമാണ് ഗാനമാലപിച്ചത്. രജനികാന്തിനും നയൻതാരയ്‍ക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ മീന, ഖുശ്‍ബു, പ്രകാശ് രാജ്, സൂരി തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം റിലീസിന് എത്തുന്നത്. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയതോടെ രജനികാന്തിന്റെ ആരാധകര്‍ ആഘോഷത്തിലാണ്.