കങ്കുവ ഹിന്ദിയിലും തകര്‍ത്തുവാരും, ആ വീഡിയോ കണ്ടവരുടെ എണ്ണം സൂചിപ്പിക്കുന്നത്, കണക്കുകള്‍

Published : Jul 31, 2024, 01:12 PM IST
കങ്കുവ ഹിന്ദിയിലും തകര്‍ത്തുവാരും, ആ വീഡിയോ കണ്ടവരുടെ എണ്ണം സൂചിപ്പിക്കുന്നത്, കണക്കുകള്‍

Synopsis

കങ്കുവ ഹിന്ദിയിലും ഹിറ്റാകുമെന്നതിന്റെ സൂചനകള്‍.

രാജ്യമൊട്ടാകെ കാത്തിരിക്കുന്നതാണ് സൂര്യ നായകനാകുന്ന ചിത്രം കങ്കുവ. സൂര്യയുടെ എക്കാലത്തെയും വിജയമായിരിക്കും കങ്കുവ സിനിമ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ത്രീഡിയായിട്ടാണ് കങ്കുവ ഒരുക്കുന്നത്.  സൂര്യയുടെ ഒരു പാൻ ഇന്ത്യൻ ചിത്രമായി എത്താനിരിക്കുന്ന കങ്കുവ ഹിന്ദിയിലും കുതിപ്പുണ്ടാക്കുമെന്നാണ് വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നത്.

സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഫയര്‍ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. കങ്കുവയുടെ തമിഴ് പതിപ്പിന്റെ ഗാനത്തിന്റെ വീഡിയോയ്‍ക്ക് 17087923 കാഴ്‍ചക്കാരെയാണ് ലഭിച്ചതെന്നാണ് മനസ്സിലാകുന്നത്. തെലുങ്കിലാകട്ടെ 11785466 പേരാണ് കണ്ടത്. ഹിന്ദിയില്‍ 11708746 പേരും മലയാളത്തിന്റെ വീഡിയോ 1144858 പേരും കണ്ടുവെന്നാണ് കണക്ക്. സ്റ്റുഡിയോ ഗ്രീനാണ് കങ്കുവയുടെ നിര്‍മാണം. ഹിന്ദിയില്‍ കങ്കുവയ്‍ക്ക് സ്വീകാര്യതയുണ്ടാകുമെന്നാണ് ഗാനത്തിന്റെ വീഡിയോയുടെ കാഴ്‍ചക്കാരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സൂര്യയുടെ കങ്കുവയിലെ ഗാനത്തിന്റെ മെയ്‍ക്കിംഗ് വീഡിയോയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

വമ്പൻ ക്യാൻവാസിലാണ് സിരുത്തൈ ശിവയാണ് സിനിമ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സൂര്യ നായകനായ കങ്കുവയിലെ യുദ്ധ രംഗം വൻ ക്യാൻവാസിലാണ് ചിത്രീകരിച്ചതെന്നാണ് സൂചന. 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കങ്കുവ ചിത്രം ത്രീഡിയിലാകുമെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ നേരത്തെ സൂചിപ്പിച്ചത്.

വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.

Read More: പ്രേമലു നായിക വീണ്ടും തമിഴ് ചിത്രത്തില്‍, ഹിറ്റ് യുവ നായകന്റെ ജോഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്