സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ അഭിനയിക്കാം, സൂര്യ ചിത്രത്തില്‍ ഭാഗമാകാൻ ചെയ്യേണ്ട കാര്യങ്ങള്‍

Published : Feb 11, 2023, 09:29 AM IST
സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ അഭിനയിക്കാം, സൂര്യ ചിത്രത്തില്‍ ഭാഗമാകാൻ ചെയ്യേണ്ട കാര്യങ്ങള്‍

Synopsis

സൂര്യ നായകനാകുന്ന ചിത്രത്തിലേക്ക് അവസരം.

ഹിറ്റ് മേക്കര്‍ സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനാകുന്നുവെന്ന പ്രഖ്യാപനം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. 'സൂര്യ 42' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയുമാണ്. ഇപ്പോഴിതാ 'സൂര്യ 42'നെ കുറിച്ച് ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 'സൂര്യ 42'ലേക്ക് പുതിയ അഭിനേതാക്കളെ തേടുന്നു എന്നാണ് വാര്‍ത്ത.

ബോഡി ബില്‍ഡറായ താടിയും നീണ്ട മുടിയുള്ളവര്‍ക്കാണ് ക്ഷണം. 25നും 55നും ഇടയിലായിരിക്കണം പ്രായം. ഫോട്ടോകളും വര്‍ക്ക് ലിങ്കുകളും അയക്കണം എന്നാണ് നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് 'സൂര്യ 42'ന്റെ നിര്‍മാതാക്കള്‍ സമൂഹ്യ മാധ്യമത്തില്‍ കാര്‍ഡ് പങ്കുവെച്ചിട്ടുണ്ട്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആര്‍ എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്. പാൻ ഇന്ത്യൻ ചിത്രമായിരിക്കും ഇത്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദിഷാ പതാനിയാണ് ചിത്രത്തിലെ നായിക.

'സൂര്യ 42'ന്റെ ഗോവയിലെ ഫസ്റ്റ് ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. 'സൂര്യ 42'ന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ചെറിയ കാര്യമാണെങ്കില്‍ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റര്‍ എക്സ്‍പീരിയൻസ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പോസ്റ്റ് ചെയ്‍ത വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്‍താല്‍ അത് നല്ല കാര്യമാകും. ഭാവിയില്‍ ഷെയര്‍ ചെയ്യാതിരിക്കാനും അഭ്യര്‍ഥിക്കുന്നു. ഇത് തുടര്‍ന്നാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു എന്നുമാണ് നിര്‍മാതാക്കളുടെ ഔദ്യോഗിക ട്വിറ്റര്‍  വഴി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നത്.

Read More: കശ്‍മിരീല്‍ നിന്ന് 'ലിയോ' സംഘം, ഫോട്ടോ പുറത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക