സിരുത്തൈ ശിവ- രജനികാന്ത് ചിത്രം ഗ്രാമീണ പശ്ചാത്തലത്തില്‍, സംവിധായകന്റെ പാട്ടുണ്ടാകുമോയെന്ന് ആരാധകര്‍

Published : Oct 22, 2019, 09:35 PM IST
സിരുത്തൈ ശിവ- രജനികാന്ത് ചിത്രം ഗ്രാമീണ പശ്ചാത്തലത്തില്‍, സംവിധായകന്റെ പാട്ടുണ്ടാകുമോയെന്ന് ആരാധകര്‍

Synopsis

സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ആണ് രജനികാന്ത് അടുത്തതായി നായകനായി അഭിനയിക്കുന്നത്.

തമിഴകത്തെ ഹിറ്റ് സംവിധായകനാണ് സിരുത്തൈ ശിവ. സ്റ്റൈല്‍ മന്നൻ രജനികാന്തിനെ നായകനാക്കിയാണ് സിരുത്തൈ ശിവ പുതിയ സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന എന്റര്‍ടെയ്‍നറായിരിക്കും സിനിമ. രജനികാന്ത് ചിത്രത്തിലും സംവിധായകന്റെ പാട്ടുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

സിരുത്തൈ ശിവ നാലാം തവണയും ഗാനരചയിതാവിന്റെ വേഷത്തിലും എത്തുമോയെന്നാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. മുമ്പ് അജിത്തിന്റെ വേതാളം, വിവേഗം, വിശ്വാസം എന്നീ സിനിമകളില്ലെല്ലാം സിരുത്തൈ ശിവ എഴുതിയ ഗാനങ്ങളുമുണ്ടായിരുന്നു. രജനികാന്ത് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുക ഡി ഇമ്മൻ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ചില സിനിമകള്‍ക്ക് ഛായാഗ്രാഹകനായിട്ടും സിരുത്തൈ ശിവ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ രജനികാന്തിന്റെ കഥാപാത്രം എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലുമാണ് ആരാധകര്‍. തമിഴകത്തിന്റെ തല, അജിത്തിനെ നായകനാക്കിയായിരുന്നു സിരുത്തൈ ശിവ ഏറ്റവും ഒടുവില്‍ ചിത്രം ഒരുക്കിയത്. വിശ്വാസം എന്ന ചിത്രം വലിയ ഹിറ്റുമായിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലും നഗര പശ്ചാത്തലത്തിലുമായാണ് ചിത്രത്തിന്റെ കഥ പറഞ്ഞത്.  രജനികാന്തിനെ നായകനാക്കിയും സിരുത്തൈ ശിവ ആലോചിക്കുന്നത് ഗ്രാമീണ പശ്ചാത്തലം കൂടി പ്രമേയമാകുന്ന കഥയാണെന്നാണ് റിപ്പോര്‍ട്ട്.

രജനികാന്തിന്റെ കഥാപാത്രം എന്തായിരിക്കും എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

അതേസമയം എ ആര്‍ മുരുഗോസിന്റെ ദര്‍ബാറാണ് രജനികാന്തിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍