'ലെഫ്റ്റനന്റ് റാം' കാത്തിരിക്കുന്നു, നിങ്ങളുടെ കത്തുകൾക്കായി; ദുൽഖറിനെ നേരിൽ കാണാൻ ഇതാ ഒരവസരം

Published : Jul 23, 2022, 09:53 PM IST
'ലെഫ്റ്റനന്റ് റാം' കാത്തിരിക്കുന്നു, നിങ്ങളുടെ കത്തുകൾക്കായി; ദുൽഖറിനെ നേരിൽ കാണാൻ ഇതാ ഒരവസരം

Synopsis

2022 ഓഗസ്റ്റ് അഞ്ചിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ദുൽഖർ സൽമാൻ(Dulquer Salmaan) നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'സീതാ രാമം'(Sita Ramam). 2022 ഓഗസ്റ്റ് അഞ്ചിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥ ആയത് കൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ റാമിന് ഒരു കത്തെഴുതാൻ ആഗ്രഹം തോന്നുന്നവർക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് അണിയറ പ്രവർത്തകർ. 

നിങ്ങൾ എഴുതിയ കത്ത് #SitaRamamMalayalam Movie #LetterToLieutenantRam #WayfarerFilms എന്നീ ഹാഷ്ടാഗുകളോട് കൂടി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുക. വിജയികൾക്ക് ലഫ്റ്റനന്റ് റാമിനെ നേരിൽ കാണുവാനും സമ്മാനങ്ങൾ നേടുവാനും അവസരമുണ്ടാകും. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൽ തക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്.  പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും.  ഈ മൂന്ന് ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്. അഡീഷണൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്.

അഡീഷണൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഡിഒപി: പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ, സംഗീത സംവിധായകൻ: വിശാൽ ചന്ദ്രശേഖർ, എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.

'ദൈവം നല്ലൊരാളെ സിമ്പുവിന്റെ ഭാര്യയായി ഉടന്‍ അയക്കും'; അച്ഛൻ ടി രാജേന്ദർ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ