സിത്താരെ സമീൻ പര്‍ എങ്ങനെയുണ്ട്, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

Published : Jun 20, 2025, 12:14 PM ISTUpdated : Jun 20, 2025, 12:41 PM IST
Aamir Khan

Synopsis

സിത്താര സമീൻ പര്‍ എന്ന സിനിമ കണ്ടവരുടെ പ്രതികരണങ്ങള്‍.

ആമിര്‍ ഖാൻ നായകനായി വന്ന ചിത്രം ആണ് സിത്താരെ സമീൻ പര്‍. ഒടിടി റിലീസ് വേണ്ടെന്ന് വച്ച് തിയറ്ററുകളിലേക്ക് മാത്രമായാണ് സിത്താരെ സമീൻ പര്‍ എത്തിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു വിഭാഗം മാസ്റ്റര്‍പീസ് എന്ന് വിലയിരുത്തുമ്പോഴും മറ്റ് ചിലര്‍ ആമിര്‍ ഖാന്റെ തെറ്റായ ചോയ്‍സാണെന്നും നിരാശപ്പെടുത്തിയെന്നുമാണ് സിത്താര സമീൻ പര്‍ കണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.

താരെ സമീൻ പാറില്‍ നായകനായ താരം ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സിത്താരെ സമീൻ പര്‍ മനോഹരമായ സിനിമയായിരിക്കും എന്ന് ദര്‍ശീല്‍ സഫാരി വ്യക്തമാക്കിയിരുന്നു. അത് ആമിര്‍ സാറിന്റെ വാക്കാണെന്നും പറഞ്ഞു ദര്‍ശീല്‍ സഫാരി. സമീൻ പർ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. ആമിര്‍ ഖാനായിരുന്നു നിര്‍മാണവും. എന്നാല്‍ സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍ എസ് പ്രസന്നയാണ്. സിത്താരെ സമീൻ പര്‍ സ്‍പാനിഷ് ചിത്രം ചാമ്പ്യൻസിന്റെ ഹിന്ദി റീമേക്കായി ഒരുക്കിയതാണെങ്കിലും താരെ സമീൻ പാറിന്റെ തുടര്‍ച്ചയെന്നോണമാണ് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

 

 

 

 

ആമിര്‍ നായകനായി പ്രദര്‍ശനത്തിന് മുമ്പ് വന്ന ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ ഖാനും സമ്മതിച്ചിരുന്നുന്നു അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ഇഷ്‍ടമാകാതിരുന്നത്. സിത്താരെ സമീൻ പറില്‍ താൻ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് എന്നും ഒരു മികച്ച ചിത്രമായിരിക്കും എന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു.

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒറ്റ ദിവസം മൂന്ന് അപ്ഡേറ്റുകളുമായി ഞെട്ടിച്ച് 'കാട്ടാളൻ'! ആദ്യ ഗാനം വാലന്‍റൈൻസ് ദിനത്തിൽ; മ്യൂസിക്, ഡിജിറ്റൽ, സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷൻ റൈറ്റ്സ് വിവരങ്ങളും പുറത്ത്
വെറും രണ്ട് ദിവസം, 200 മില്യണ്‍ സ്‍ട്രീമിംഗ് മിനുട്‍സ്, ഒടിടിയിലും ബംബറടിച്ച് ആ നയൻതാര ചിത്രം