
ബോളിവുഡിലെ സിത്താരെ സമീൻ പര്‍ സിനിമയുടെ തിരക്കിലാണ് നടൻ ആമിര്‍ ഖാൻ. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആമിര്‍ ഖാന്റെ പുതിയ ചിത്രം പ്രതിപാദിക്കുന്നത് ഡൗണ്‍ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് എന്നാണ് റിപ്പോര്‍ട്ട്. സിത്താരെ സമീൻ പര്‍ എന്ന ചിത്രത്തിന്റെ സഹ നിര്‍മാതാവ് രവി ഭാഗ്‍ചന്ദ്ക പറഞ്ഞ വാക്കുകളാണ് നിലവില്‍ ചര്‍ച്ചയാകുന്തന്.
താരെ സമീൻ പര്‍ ചിത്രത്തിന്റെ സംവിധാനം ആര്‍ എസ് പ്രസന്ന ആണ്. കഥയില്‍ വിശദാംശങ്ങള്‍ കണ്ടെത്തുന്നതില്‍ ബോളിവുഡ് താരം ആമിര്‍ ഖാൻ മിടുക്കൻ ആണെന്ന് പറയുകയായിരുന്നു രവി. മാറ്റാരും ശ്രദ്ധിക്കാൻ സാധ്യതയില്ലാത്ത സാധ്യതകള്‍ കഥയില്‍ ആമിര്‍ ഖാന് കണ്ടെത്താൻ കഴിയും. തീര്‍ത്തും പുതുമയോടെ അതേ കഥ പറയാൻ ആമിര്‍ ഖാന് കഴിയും എന്നും പറയുന്നു രവി ഭാഗ്‍ചന്ദ്ക.
ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രം വൻ പരാജയമായതില്‍ അടുത്തിടെ ആമിര്‍ ഖൻ പ്രതികരിച്ചിരുന്നു. അദ്വൈത്, കരീന എന്നിവരൊക്കെ ആ സിനിമയ്‍ക്കായി കഠിനമായി പ്രവര്‍ത്തിച്ചെങ്കിലും പക്ഷേ അത് നല്ലതായി വന്നില്ലെന്നും മറ്റൊരു കാര്യം പഠിച്ചു എന്നുമായിരുന്നു ആമിര്‍ ഖാൻ പ്രതികരിച്ചിരുന്നു. എനിക്ക് ഒരുപാട് തെറ്റുകള്‍ ആ സിനിമയുടെ വിവിധ ഘട്ടത്തില്‍ സംഭവിച്ചു. ദൈവത്തിന് നന്ദി, ഞാൻ ഒരു സിനിമയില്‍ മാത്രമല്ലേ ആ തെറ്റുകള്‍ ചെയ്‍തിട്ടുള്ളൂ എന്നുമായിരുന്നു ആമിര്‍ ഖാൻ വ്യക്തമാക്കിയത്.
ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.
Read More: ഫൈറ്ററിനെ വീഴ്‍ത്തി രാജ്‍കുമാര്‍ ചിത്രം, ടിക്കറ്റ് വില്‍പനയില്‍ കുതിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ