'കാലമണയുന്നു പൂക്കളവുമായി': പൊന്നോണത്തിന് ഓണപ്പാട്ടുമായി സിത്താരയും സുഹൃത്തുക്കളും

Published : Aug 18, 2021, 10:42 PM ISTUpdated : Aug 20, 2021, 02:00 PM IST
'കാലമണയുന്നു പൂക്കളവുമായി': പൊന്നോണത്തിന്  ഓണപ്പാട്ടുമായി സിത്താരയും സുഹൃത്തുക്കളും

Synopsis

ഇത്തവണത്തെ ഓണത്തിന് നിറം പകരാൻ മനോഹരമായ ഒരു ഓണപ്പാട്ടുമായി എത്തിയിരിക്കുകയാണ്  പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും. 

ഓണക്കാലം പാട്ടുകളുടെ വസന്തകാലം കൂടിയാണ്.  മാവേലി നാടിന്റെ പെരുമയോതുന്ന ഓണപ്പാട്ടുകൾ മൂളാതെ മലയാളിക്ക് എന്ത് ഓണാഘോഷം ? ഇത്തവണത്തെ ഓണത്തിന് നിറം പകരാൻ മനോഹരമായ ഒരു ഓണപ്പാട്ടുമായി എത്തിയിരിക്കുകയാണ്  പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും. 

കാലമണയുന്നു പൂക്കളവുമായി എന്നപേരിൽ പുറത്തിറക്കിയിരിക്കുന്ന  പാട്ടിന്റെ വരികളും ഈണവും വിവേക് കാരയ്ക്കാടിന്റേതാണ്. മിഥുൻ ജയരാജ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. വിഷ്ണു പ്രസാദ്, അഭിരാമി മോഹൻ  എന്നിവർ  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന മ്യൂസിക് വീഡിയോയിൽ മാധ്യമപ്രവർത്തകയായ ശ്രീജ ശ്യാമും കുടുംബവുമാണ് അഭിനയിച്ചിരിക്കുന്നത്. 

സിത്താരയുടെ ആലാപനത്തിനൊപ്പം മനോഹരമായ വരികളും പതിവിൽ നിന്നും വ്യത്യസ്തമായ ഓണക്കാഴ്ചകളുമാണ് ഈ ഓണപ്പാട്ടിനെ മികച്ചതാക്കുന്നുത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജെൻസികളുടെയും മില്ലേനിയലുകളുടെയും ഹൃദയം കവർന്ന് അക്ഷയ് ഖന്ന: 'ധുരന്ധർ' ഒരു പുത്തൻ താരോദയമോ?
'എന്താണ് ചെയ്യുന്നതെന്ന് മോഹൻലാൽ പോലും ചിന്തിച്ചില്ല, വിധി വന്നപ്പോഴല്ലേ പോസ്റ്റർ റിലീസ്'; ഭാ​ഗ്യലക്ഷ്മി