ശിവകാർത്തികേയന്റെ 27-ാമത് ചിത്രത്തിന് തുടക്കം; നായികയായി കയാദു ലോഹർ

Published : Sep 26, 2026, 10:36 AM IST
Sivakarthikeyan

Synopsis

ശിവകാർത്തികേയന്റെ ഇരുപത്തിയേഴാമത് ചിത്രം എസ് കെ 27 പ്രഖ്യാപിച്ചു. സത്യ ജ്യോതി ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം രാംകുമാർ ബാലകൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. കയാദു ലോഹർ ആണ് നായിക.

ശിവകാർത്തികേയന്റെ 27-ാമത് ചിത്രം (എസ് കെ 27) പ്രഖ്യാപിച്ചു. 'പാർക്കിംഗ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് രാംകുമാർ ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയായ സത്യ ജ്യോതി ഫിലിംസ് ആണ് നിർമ്മാണം. കയാദു ലോഹർ നായികയായി എത്തുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ന‍ടന്നു.

"SK 27 ഒരു പുതിയ യാത്രയാണ്. ചിത്രം വലിയൊരു ആവേശം തരുന്നുണ്ട്. നമുക്കിത് ഒരുമിച്ച് ചെയ്യാം", എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ശിവകാർത്തികേയൻ കുറിച്ചത്. തമിഴകത്തെ മുൻനിര നായകന്മാരിലൊരാളും, ആദ്യ ചിത്രത്തിലൂടെത്തന്നെ വലിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഒരു യുവ സംവിധായകനും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഓം പ്രകാശ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഒരു മാസ്സ് കൊമേഴ്‌സ്യൽ എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാകും എത്തുക എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, സിയോൺ എന്ന സിനിമയാണ് ശിവകാർത്തികേയന്റേതായി വരാനിരിക്കുന്നത്. ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത് ശിവകുമാർ മുരുകേശൻ ആണ്. രാജ് കമൽ ഫിലിംസ് ഇ്റർനാഷണലിൻ്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് ആക്ഷൻ ഫാമിലി എൻ്റർടെയ്‌നർ ആണ് സിയോൺ. ഛായാഗ്രഹണം - വിവേക് വിജയകുമാർ, എഡിറ്റർ - സാൻ ലോകേഷ്, കലാസംവിധായകൻ - ആർകെ നാഗു, കോസ്റ്റ്യൂം ഡിസൈനർ - കീർത്തി സമ്പത്ത്, ജോഷ്വ മാക്സ്വെൽ ജെ, പബ്ലിസിറ്റി ഡിസൈനർ - ട്യൂണി ജോൺ, 24AM, സൗണ്ട് ഡിസൈനർമാർ- സുരൻ ജി, എസ് അഴഗിയകൂത്തൻ, സൗണ്ട് മിക്സ് - സുരൻ ജി, VFX -സ്പെക്ടർ പോസ്റ്റ്, DI -മാംഗോ പോസ്റ്റ്, കളറിസ്റ്റ് - സുരേഷ് രവി, ക്രിയേറ്റീവ്സ് & മാർക്കറ്റിംഗ്- മഗിഴ് മൺഡ്രം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ - അരുൺ കരുണാനിധി, മുത്തുരാമലിംഗം, സഹനിർമ്മാണം - എസ് ഡിസ്നി പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മാത്യു തോമസ്-ശ്രീനാഥ് ഭാസി ചിത്രം; ‘ഉടുമ്പന്‍ചോല വിഷന്‍’ റിലീസ് പ്രഖ്യാപിച്ചു
ഇനി വേണ്ടത് വെറും ഒരു കോടി, ആ മാന്ത്രിക സംഖ്യയിലെത്താൻ നാനിയുടെ ദ പാരഡൈസ്