മാസായി ഏലിയൻ, ശിവകാര്‍ത്തികേയന്റെ അയലാന്റെ ടീസര്‍ പുറത്തുവിട്ടു

Published : Oct 07, 2023, 10:43 AM ISTUpdated : Oct 07, 2023, 04:58 PM IST
മാസായി ഏലിയൻ, ശിവകാര്‍ത്തികേയന്റെ അയലാന്റെ ടീസര്‍ പുറത്തുവിട്ടു

Synopsis

ശിവകാര്‍ത്തികേയൻ നായകനാകുന്ന അയലാൻ സിനിമയുടെ ടീസര്‍ പുറത്തുവിട്ടു.  

തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. അതുകൊണ്ടുതന്നെ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ ചിത്രത്തിനായും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. അങ്ങനെ പ്രഖ്യാപനംതൊട്ടേ ആകാംക്ഷയുണ്ടാക്കിയ ഒരു ചിത്രമാണ് അയലാൻ. ശിവകാര്‍ത്തികേയന്റെ സയൻസ് ഫിക്ഷനായ അയലാന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

എന്തായാലും അയലാൻ രസിപ്പിക്കുന്ന ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിരിപ്പിക്കുന്നതും മാസുമാണ് അയലാനിലെ ഏലിയൻ. ശിവകാര്‍ത്തികേയനും നിറഞ്ഞാടുന്നതായിരിക്കും അയലാനെന്നും വ്യക്തം. സംവിധാനം ആര്‍ രവികുമാര്‍ നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിരവ് ഷായുമാണ്.

ശിവകാര്‍ത്തികേയൻ നായകനാകുന്ന മറ്റൊരു വമ്പൻ ചിത്രത്തിന്റെ ചിത്രീകരണവും നടക്കുകയാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമിയാണ്. ശിവകാര്‍ത്തികേയന്റെ നായികയാകുന്നത് സായ് പല്ലവിയാണ്. കമല്‍ഹാസന്റെ രാജ്‍ കമലാണ് ശിവകാര്‍ത്തികേയൻ ചിത്രം നിര്‍മിക്കുന്നത്.

ശിവകാര്‍ത്തികേയൻ നായകനായി 'മാവീരൻ' സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംവിധാനം മഡോണി അശ്വിന്റേതായിരുന്നു തിരക്കഥയും മഡോണി അശ്വിന്റേതാണ്. ചിത്രം വൻ വിജയമായി മാറിയിരുന്നു.

'മാവീരൻ' ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയായിലായിരുന്നു ഒടിടി റിലീസ് ചെയ്‍തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് വിധു അയ്യണ്ണ. അദിതി നായികയാകുന്ന മാവീരന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആയിരുന്നു.

ഇതിനു മുമ്പ് ശിവകാര്‍ത്തികേയന്റേതായി പ്രിൻസെന്ന ചിത്രമാണ് പ്രദര്‍ശനത്തിന് എത്തിയത്. സംവിധാനം അനുദീപ് കെ വിയാണ്. ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെയാണ് ശിവകാര്‍ത്തികേയൻ ചിത്രം പ്രിൻസ് എത്തിയത്.  വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന നായക കഥാപാത്രമായ തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ പ്രിൻസില്‍ വേഷമിട്ടപ്പോള്‍ യുക്രൈൻ നടി മറിയ റ്യബോഷ്‍പ്‍കയായിരുന്നു ശിവകാര്‍ത്തികേയന്റെ നായിക.

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുനനു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരമാണ്.

Read More: ലിയോയിലെ വിജയ്‍യുടെ സ്റ്റൈലൻ ലുക്കിനെ കുറിച്ച് വെളിപ്പെടുത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്