സയൻസ് ഫിക്ഷൻ ചിത്രം 'അയലാനു'മായി ശിവകാര്‍ത്തികേയൻ, റിലീസ് പ്രഖ്യാപിച്ചു

Published : Apr 24, 2023, 04:45 PM IST
സയൻസ് ഫിക്ഷൻ ചിത്രം 'അയലാനു'മായി ശിവകാര്‍ത്തികേയൻ, റിലീസ് പ്രഖ്യാപിച്ചു

Synopsis

ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തിന്റെ റിലീസ് ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

'അയലാൻ' എന്ന ചിത്രം ശിവകാര്‍ത്തികേയൻ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. 'അയലാൻ' ദീപാവലിക്ക് തിയറ്റര്‍ റിലീസായിരിക്കും എന്ന് ഔദ്യോഗികമായി ശിവകാര്‍ത്തികേയൻ പ്രഖ്യാപിച്ചിരിക്കുകയാണ്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പുരോഗമിക്കുകയാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ട്. സയൻസ് ഫിക്ഷൻ ചിത്രമായ 'അയലാ'ന്റെ സംവിധാനം ചെയ്യുന്നത് ആര്‍ രവികുമാറാണ്.

ശിവകാര്‍ത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മാവീരൻ' ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും. മഡോണി അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതിയാണ് 'മാവീരനി'ല്‍ നായികയായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.

ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം 'പ്രിൻസ്' ആണ്. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല. ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിൻസ്' എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു നായിക.

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് താരമാണ്.

Read More: നടൻമാരായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകര്‍ ഏറ്റുമുട്ടി, ഒരാള്‍ കൊല്ലപ്പെട്ടു

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ റിലീസായി, അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു