ഒടിടി റിലീസിന് തയ്യാറെടുത്ത് ശിവകാര്‍ത്തികേയന്റെ 'പ്രിൻസ്', ഇതാ സ്‍ട്രീമിംഗ് വിവരങ്ങള്‍

Published : Nov 15, 2022, 07:17 PM IST
ഒടിടി റിലീസിന് തയ്യാറെടുത്ത് ശിവകാര്‍ത്തികേയന്റെ 'പ്രിൻസ്', ഇതാ സ്‍ട്രീമിംഗ് വിവരങ്ങള്‍

Synopsis

ശിവകാര്‍ത്തികേയൻ നായകനായ ചിത്രത്തിന്റെ ഒടിടി റിലീസ് വിവരങ്ങള്‍ പുറത്ത്.  

ശിവകാര്‍ത്തികേന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് പ്രിൻസ്. 'ഡോക്ടര്‍', 'ഡോണ്‍' എന്നീ വമ്പൻ ഹിറ്റുകള്‍ക്ക് ശേഷം എത്തിയ ശിവകാര്‍ത്തികേയൻ ചിത്രമായിരുന്നു 'പ്രിൻസ്'. പക്ഷേ 'പ്രിൻസി'ന് തിയറ്ററുകളില്‍ അത്ര വൻ പ്രതികരണം നേടാനായിരുന്നില്ല.അനുദീപ് കെ വി സംവിധാനം ചെയ്‍ത ചിത്രം ഒടിടി റിലീസിന് തയ്യാറാവുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ശിവകാര്‍ത്തികേയൻ നായകനായ ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് റിലീസ് ചെയ്യുക.. ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ എത്തിയ ചിത്രം നവംബര്‍ 25 മുതലാണ് ഓണ്‍ലൈനില്‍ സ്‍‍ട്രീം ചെയ്യുക. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.'പ്രിൻസി'ന്റെ സംഗീത സംവിധാനം തമൻ എസ് ആണ്.

ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തി.'പ്രിൻസി'ല്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കരൈക്കുടിയാണ് ലൊക്കേഷൻ. 'പ്രിൻസി'ന്റെ തിയറ്റര്‍ വിതരണാവകാശം തമിഴ്‍നാട്ടില്‍ പ്രമുഖ ബാനറായ ഗോപുരം സിനിമാസാണ് സ്വന്തമാക്കിയിരുന്നത്.

ശിവകാര്‍ത്തികേയൻ നായകനായി ഇതിനു മുമ്പ് എത്തിയ ചിത്രം സിബി ചക്രവര്‍ത്തി സംവിധാനം ചെയ്‍ത 'ഡോണ്‍' ആണ്. ശിവകാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി.  അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ രാമചന്ദ്രൻ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചു.

Read More: ഒരു യുഗത്തിന്റെ അന്ത്യം, കൃഷ്‍ണയ്‍ക്ക് ആദരാഞ്‍ജലിയുമായി താരങ്ങള്‍

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി