'പ്രിൻസിന്റ' ട്രെയിലര്‍ റിലീസ് അനൗണ്‍സ്‍മെന്റ് വീഡിയോയുമായി ശിവകാര്‍ത്തികേയൻ

Published : Oct 08, 2022, 05:03 PM IST
'പ്രിൻസിന്റ' ട്രെയിലര്‍ റിലീസ് അനൗണ്‍സ്‍മെന്റ് വീഡിയോയുമായി ശിവകാര്‍ത്തികേയൻ

Synopsis

'പ്രിൻസി'ന്റെ ട്രെയിലര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ച് ചിത്രത്തിലെ ദൃശ്യങ്ങളുമായി ശിവകാര്‍ത്തികേയൻ.

തമിഴകത്ത് വിജയ തുടര്‍ച്ചകളിലൂടെ തിളങ്ങിനില്‍ക്കുകയാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത 'ഡോക്ടര്‍', 'ഡോണ്‍' എന്നീ ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ കടന്നിരുന്നു. ഇനി പ്രേക്ഷകര്‍ ശിവകാര്‍ത്തികേയന്റേതായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'പ്രിൻസ്' ആണ്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന 'പ്രിൻസിന്റെ' ട്രെയിലര്‍ റിലീസ് തിയ്യതി അറിയിച്ച് അനൗണ്‍സ്‍മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ശിവകാര്‍ത്തികേയൻ.

ഡോക്ടര്‍', 'ഡോണ്‍'  എന്നീ സിനിമകള്‍ക്ക് നല്‍കിയ സ്വീകരണത്തിന് നന്ദി അറിയിച്ച ശേഷമാണ് 'പ്രിൻസി'ന്റെ ട്രെയിലര്‍ റിലീസ് തിയ്യതി ശിവകാര്‍ത്തികേയൻ പ്രഖ്യാപിച്ചത്. തന്റെ ആദ്യ ദീപാവലി റിലീസാണെന്നതില്‍ ആവേശത്തിലാണെന്നും ട്രെയിലര്‍ ഒമ്പതിന് റിലീസ് ചെയ്യുമെന്നും ശിവകാര്‍ത്തികേയൻ പുറത്തിറക്കിയ വീഡിയോയില്‍ പറഞ്ഞു. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ട് ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ എത്തുന്ന 'പ്രിൻസി'ന്റെ സംഗീത സംവിധാനം തമൻ എസ് ആണ്.

ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.'പ്രിൻസി'ല്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കരൈക്കുടിയാണ് ലൊക്കേഷൻ. 'പ്രിൻസി'ന്റെ തിയറ്റര്‍ വിതരണാവകാശം തമിഴ്‍നാട്ടില്‍ പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്ന് വാര്‍ത്തയുണ്ടായിരുന്നു.

ശിവകാര്‍ത്തികേയൻ നായകനായ ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് സിബി ചക്രവര്‍ത്തി സംവിധാനം ചെയ്‍ത 'ഡോണ്‍' ആണ്. ശിവകാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി.  അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ രാമചന്ദ്രൻ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചു.

Read More: പ്രണയിനിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം, കമന്റുകളുമായി പാര്‍വതിയും മാളവികയും

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ