ലോകേഷ് രജനി ചിത്രത്തില്‍ ഞെട്ടിക്കാന്‍ ഒരു യുവ സൂപ്പര്‍താരം; പുതിയ അപ്ഡേറ്റ്.!

Published : Nov 29, 2023, 10:07 AM IST
ലോകേഷ് രജനി ചിത്രത്തില്‍ ഞെട്ടിക്കാന്‍ ഒരു യുവ സൂപ്പര്‍താരം; പുതിയ അപ്ഡേറ്റ്.!

Synopsis

ടിവി അവതാരകനായ കാലത്തെ രജനികാന്ത് ഫാനാണെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ശിവകാര്‍ത്തികേയന്‍ പലവട്ടം രജനിക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം താരം പറഞ്ഞിട്ടുമുണ്ട്. 

ചെന്നൈ: തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ് ലോകേഷ് കനകരാജ് സംവിധാനത്തില്‍ രജനികാന്ത് അഭനയിക്കുന്ന 'തലൈവർ 171'. സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം തന്‍റെ എല്‍സിയുവില്‍ വരുന്നതല്ലെന്ന് ലോകേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ രജനികാന്ത് അഭിനയിക്കുന്ന ജ്ഞാനവേല്‍ രാജ സംവിധാനം ചെയ്യുന്ന  'തലൈവർ 170'ന് ശേഷം ജനുവരിയോടെ ലോകേഷ് രജനി ചിത്രം ആരംഭിക്കും എന്നാണ് വിവരം.

അതിനിടെയാണ് മറ്റൊരു പ്രധാന അപേഡേറ്റ് ചില തമിഴ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇത് പ്രകാരം രജനി ലോകേഷ് ചിത്രത്തില്‍ തമിഴിലെ യുവ സൂപ്പര്‍ താരം ശിവകാര്‍ത്തികേയന്‍ ഒരു പ്രധാന വേഷത്തില്‍ എത്തും എന്നാണ് വിവരം. ഒരു ക്യാമിയോ റോള്‍ ആണെങ്കിലും ചിത്രത്തിലെ കഥാഗതിയില്‍ ഈ വേഷം സുപ്രധാനം എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

ടിവി അവതാരകനായ കാലത്തെ രജനികാന്ത് ഫാനാണെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ശിവകാര്‍ത്തികേയന്‍ പലവട്ടം രജനിക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം താരം പറഞ്ഞിട്ടുമുണ്ട്. ഇതാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത് എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സോ,  ലോകേഷോ, രജനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിന്‍റെ അണിയറക്കാരെ പരിചയപ്പെടുത്തുന്ന മുറയ്ക്ക് ഇത് പുറത്തുവിടും എന്നാണ് വിവരം. 

ലോകേഷ് കനകരാജ് ഈ കഥാപാത്രത്തിനായി ശിവകാർത്തികേയനെ സമീപിച്ചിരുന്നുവെന്നും ശിവകാര്‍ത്തികേയന്‍ ഉടൻ സമ്മതിച്ചുവെന്നുമാണ് റിപ്പോർട്ട്. നേരത്തെ 'ഹീറോ' എന്ന ചിത്രത്തിന്‍റെ പ്രമോഷൻ വേളയിൽ രജനികാന്തുമായി സ്‌ക്രീൻ സ്പേസ് പങ്കിടാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അതിന് എപ്പോഴും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 തലൈവർ 171 അടുത്ത വര്‍ഷം മധ്യത്തിലോ, അവസാനമോ തീയറ്ററില്‍ എത്തിക്കാനാണ് പദ്ധതി. ചിത്രത്തിന്‍റെ തിരക്കഥ പണികളിലാണ് ലിയോയ്ക്ക് ശേഷം ഇപ്പോള്‍ ലോകേഷ്. അനിരുദ്ധ് ആയിരിക്കും ചിത്രത്തിന്‍റെ സംഗീതം. ജയിലര്‍ ആയിരുന്നു രജനികാന്ത് അവസാനം അഭിനയിച്ച ചിത്രം. ചിത്രം ബോക്സോഫീസില്‍ വലിയ വിജയമാണ് നേടിയത്. അതിന്‍റെയും നിര്‍മ്മാതാക്കള്‍ സണ്‍ പിക്ചേര്‍സ് ആയിരുന്നു.

വലിയ സര്‍പ്രൈസ് നല്‍കാന്‍ ലോകേഷ്: വീണ്ടും ചോരകളിയോ.?

രണ്‍ബീര്‍ രശ്മിക 'ചൂടന്‍ രംഗത്തിന്‍റെ' സമയം കുറയ്ക്കണം; ആനിമല്‍ അണിയറക്കാരോട് സെന്‍സര്‍ ബോര്‍ഡ്

​​​​​​Asianet News Live
 

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ