ശിവകാര്‍ത്തികേയനും പാണ്ഡിരാജും വീണ്ടും കൈകോര്‍ക്കുന്നു

By Web TeamFirst Published Mar 12, 2019, 4:06 PM IST
Highlights

ഒട്ടേറെ ചിത്രങ്ങളാണ്, ശിവകാര്‍ത്തികേയന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മിസ്റ്റര്‍ ലോക്കല്‍, രവികുമാറിന്റെ സംവിധാനത്തിലുള്ള സയൻസ് ഫിക്ഷൻ ത്രില്ലര്‍ എന്നിവയാണ് ശിവകാര്‍ത്തികേയന്റേതായി ഉടൻ ഒരുങ്ങുന്ന ചിത്രങ്ങള്‍. അതേസമയം ശിവകാര്‍ത്തികേയന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തയും വരുന്നു. പാണ്ഡിരാജും ശിവകാര്‍ത്തികേയനും വീണ്ടും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മറിന എന്ന സിനിമയ്‍ക്ക് ശേഷം പാണ്ഡിരാജും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയുടെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്. അതേസമയം ശിവകാര്‍ത്തികേയന്റെ മിസ്റ്റര്‍ ലോക്കല്‍ മെയ് ഒന്നിനായിരിക്കും റിലീസ് ചെയ്യുക.
എം രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാര നായികയായി എത്തുന്നു. ദിനേഷ് കൃഷ്‍ണൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നൻ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്. വിജയശാന്തി നായികയായ ചിത്രം വാസുവായിരുന്നു സംവിധാനം ചെയ്‍തത്.

click me!