ചെരുപ്പില്ലാതെ മഞ്ഞിലൂടെ..; മോദിയായി അഭിനയിച്ച വിവേക് ഒബ്‌റോയിക്ക് കാലിന് പരിക്ക്

By Web TeamFirst Published Mar 12, 2019, 1:20 PM IST
Highlights

ചിത്രത്തിന്റെ ഉത്തരാഘണ്ഡ് ഷെഡ്യൂളിലെ പ്രധാന ലൊക്കേഷനുകളെല്ലാം ഉത്തര്‍കാശി ജില്ലയിലാണ്. ഗംഗാ ഘട്ടിലും കല്‍പ് കേദാര്‍ മന്ദിറിലും ധാരാളി ബസാറിലെ തൂക്കുപാലത്തിലുമൊക്കെ ചിത്രീകരണം നടക്കുന്നുണ്ട്. ഇതില്‍ ഗംഗാ ഘട്ടിലെ മഞ്ഞിലൂടെ മോദി ചെരുപ്പില്ലാതെ നടക്കുന്ന രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് വിവേക് ഒബ്‌റോയിക്ക് പരിക്കേറ്റത്.
 

നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാവുന്ന 'പിഎം നരേന്ദ്ര മോദി'യുടെ ചിത്രീകരണത്തിനിടെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേക് ഒബ്‌റോയിക്ക് കാലിന് പരിക്ക്. മോദിയുടെ യൗവനവും ആദ്യകാല രാഷ്ട്രീയ ജീവിതവും ചിത്രീകരിക്കുന്ന ഉത്തരാഘണ്ഡ് ഷെഡ്യൂളിനിടെയാണ് പരിക്ക്. എന്നാല്‍ പരിക്ക് ഗൗരവമുള്ളതല്ലെന്നും ഒബ്‌റോയ് ചിത്രീകരണം പുനരാരംഭിച്ചെന്നും അണിയറപ്രവര്‍ത്തകര്‍ പിന്നീട് അറിയിച്ചു.

ചിത്രത്തിന്റെ ഉത്തരാഘണ്ഡ് ഷെഡ്യൂളിലെ പ്രധാന ലൊക്കേഷനുകളെല്ലാം ഉത്തര്‍കാശി ജില്ലയിലാണ്. ഗംഗാ ഘട്ടിലും കല്‍പ് കേദാര്‍ മന്ദിറിലും ധാരാളി ബസാറിലെ തൂക്കുപാലത്തിലുമൊക്കെ ചിത്രീകരണം നടക്കുന്നുണ്ട്. ഇതില്‍ ഗംഗാ ഘട്ടിലെ മഞ്ഞിലൂടെ മോദി ചെരുപ്പില്ലാതെ നടക്കുന്ന രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് വിവേക് ഒബ്‌റോയിക്ക് പരിക്കേറ്റത്. ഒരു വൃക്ഷത്തിന്റെ ശിഖരം കാലില്‍ തട്ടിയാണ് പരിക്ക്. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി.

പ്രധാനമന്ത്രി ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്ന രംഗവും കഴിഞ്ഞദിവസം ചിത്രീകരിച്ചു. ധാരാളി ബസാറില്‍ സെറ്റിട്ടായിരുന്നു ഈ രംഗത്തിന്റെ ചിത്രീകരണം. മേരി കോമും സരബ്ജീത്തുമൊക്കെ ഒരുക്കിയ ഒമംഗ് കുമാറാണ് 'പിഎം നരേന്ദ്ര മോദി'യുടെ സംവിധാനം. ഉത്തരാഘണ്ഡിന് പുറമെ ഗുജറാത്തിലും ലൊക്കേഷനുകളുണ്ട് ചിത്രത്തിന്. 

click me!