മാസാകാൻ 'മാവീരനു'മായി ശിവകാര്‍ത്തികേയൻ, സ്‍ട്രീമിംഗ് റൈറ്റ്‍സ് സ്വന്തമാക്കി ആമസോണ്‍

Published : Sep 25, 2022, 09:27 PM ISTUpdated : Sep 25, 2022, 09:28 PM IST
മാസാകാൻ 'മാവീരനു'മായി ശിവകാര്‍ത്തികേയൻ, സ്‍ട്രീമിംഗ് റൈറ്റ്‍സ് സ്വന്തമാക്കി ആമസോണ്‍

Synopsis

മഡോണി അശ്വിൻ ആണ് സംവിധായകൻ.  

തമിഴകത്ത് തുടര്‍ ഹിറ്റുകളുടെ വിജയത്തിളക്കത്തിലുള്ള നടനാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഡോക്ടര്‍, ഡോണ്‍ എന്നീ ചിത്രങ്ങള്‍ 100 ക്ലബില്‍ ഇടംനേടിയിരുന്നു. ശിവകാര്‍ത്തികേയന്റേതായി പ്രഖ്യാപനം മുതലേ ചര്‍ച്ചയിലുള്ള ഒരു ചിത്രമാണ് മാവീരൻ. മാവീരന്റെ ഡിജിറ്റ്സ് റൈറ്റ്‍സ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത.

മഡോണി അശ്വിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മാവീരൻ' ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്‍ട്രീം ചെയ്യുക. ഒരു മാസ് ചിത്രമായി ഒരുക്കുന്ന മാവീരൻ തിയറ്റര്‍ റിലീസിന് ശേഷമാകും ഒടിടി പ്ലാറ്റ്‍ഫോമിലെത്തുക. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ശിവകാര്‍ത്തികേയൻ നായകനായ ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഡോണ്‍' ആണ്. സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ശിവകാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചു.

'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് 'അയലാൻ' എത്തുക.

ശിവകാര്‍ത്തികേയൻ നായകനാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസനാണ്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലുള്ള ചിത്രത്തില്‍ എന്നായിരിക്കും ശിവകാര്‍ത്തികേയൻ ജോയിൻ ചെയ്യുക എന്ന് അറിവായിട്ടില്ല.

ശിവകാര്‍ത്തികേയകൻ നായകനായി മറ്റൊരു ചിത്രം റിലീസ് പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രിൻസാണ് ചിത്രം.  കെ വി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലിക്കാണ് 'പ്രിൻസ്' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക.

Read More : ഷര്‍ട്‍ലെസ് ഫോട്ടോയുമായി ഷാരൂഖ്, 2023 നിങ്ങളുടേതെന്ന് ആരാധകര്‍

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍