
കൊച്ചി: മലയാളി പ്രേഷകര്‍ക്ക് സുപരിചിതനാണ് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി. ഇതിനകം അറുപത്തിയേഴു തിരക്കഥകൾ രചിച്ച എസ്.എൻ.സ്വാമി സംവിധായകനാകുകയാണ്. ഈ ചിത്രത്തിന്‍റെ പൂജാ ചടങ്ങും ചിത്രീകരണവും ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ എറണാകുളം ടൌണ്‍ ഹാളില്‍ നടന്നു.
മലയാള സിനിമയിലെ വലിയൊരു സംഘം സാങ്കേതികവിദഗ്ദരും നിർമ്മാതാക്കളും ബന്ധുമിത്രാദികളും, രാഷ്ട്രീയ സാമൂഹ്യ രാഷ്ടീയ പ്രവർത്തകരും പങ്കെടുത്ത ചടങ്ങില്‍ ജസ്റ്റീസ് ഗോപിനാഥ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾക്കു തുടക്കമായത്.
കെ.മധു സ്വിച്ചോൺ കർമ്മവും ജോസ് തോമസ് ഫസ്റ്റ് ക്ലാപ്പും നൽകി. ജോഷി ഫസ്റ്റ് ഷോട്ട് ചിത്രീകരിച്ചു. സാജൻ, ഷാജി കൈലാസ്,ഏകെ.സാജൻ, ബി.ഉണ്ണികൃഷ്ണൻ, ഉദയ് കൃഷ്ണം, സിയാദ് കോക്കർ, എവർഷൈൻ മണി, സാജു ജോണി, വ്യാസൻ എടവനക്കാട്, സോൾവിൻകുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ്, ഹൈബി ഈഡൻ എം.പി, മേയർ . എം. അനിൽകുമാർ, നിർമ്മാതാവ്, എം.സി. അരുൺ, അനിൽ മാത്യു, അഭിനേതാക്കളായ കൃഷ്ണ, ഗ്രിഗറി, സ്മിനു സി ജോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ധ്യാൻ ശ്രീനിവാസൻ, നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസ് നായികയാകുന്നു. രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, ആർദ്രാ, സ്മിനു സിജോ, തുടങ്ങിയവരും, ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. ജെയ്ക്ക് ബിജോയ്സിന്റേതാണു സംഗീതം.
ജാക്ക് സൺ ജോൺസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് - ബസോദ് ടി. ബാബുരാജ്. കലാസംവിധാനം - സാബു സിറിൾ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ശിവരാമകൃഷ്ണൻ, കോസ്റ്റ്യും - ഡിസൈൻ - സ്റ്റെഫി സേവ്വർ . മേക്കപ്പ് സിനൂപ് രാജ് .- പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജു അരോമ പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ. ലഷ്മി പാർവ്വതി വിഷന്റെ ബാനറിൽ രാജേന്ദ്രപ്രസാദ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, പാലക്കാട്, എന്നിവിടങ്ങളിലായി പൂർത്തിയാകും. വാഴൂർ ജോസ്. ഫോട്ടോ - നവീൻ മുരളി.
'ഹാപ്പിയാക്കി വയ്ക്കുന്ന ടെക്നിക്കുമായി പാച്ചു വരുന്നു' :'പാച്ചുവും അത്ഭുതവിളക്കും' ടീസര്‍
വാലിബന് പിന്നാലെ 'കണ്ണൂർ സ്ക്വാഡ്'; വമ്പൻ അപ്ഡേറ്റുമായി മമ്മൂട്ടി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ