അടുത്ത സുഹൃത്തുക്കൾക്കൊപ്പം ബേബി ഷവർ ആഘോഷമാക്കി സ്നേഹ ശ്രീകുമാർ

Published : Apr 05, 2023, 04:35 PM IST
അടുത്ത സുഹൃത്തുക്കൾക്കൊപ്പം ബേബി ഷവർ ആഘോഷമാക്കി സ്നേഹ ശ്രീകുമാർ

Synopsis

സ്നേഹ ശ്രീകുമാറിന്റെ ബേബി ഷവര്‍ ആഘോഷത്തിന്റെ വീഡിയോ പുറത്ത്.

'മറിമായം' പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് സ്‌നേഹ ശ്രീകുമാറും എസ് പി ശ്രീകുമാറും. ഇരുവരും പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയതിന് ശേഷമാണ് യഥാര്‍ഥ ജീവിതത്തില്‍ ഒന്നിക്കുന്നതിനെ പറ്റി പറയുന്നത്. വിവാഹശേഷവും പരമ്പരകളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായിട്ടാണ് സ്‌നേഹ ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകത്തോട് പറയുന്നത്.

യുട്യൂബിൽ സജീവമായ താരങ്ങളുടെ ബേബി ഷവറിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ഏറ്റവും ഒടുവില്‍ സ്‌നേഹ പങ്കുവച്ചിരിയ്ക്കുന്നത്. മുളന്തുരുത്തിയില്‍ ഉള്ള ഒരു റിസോര്‍ട്ടില്‍ വച്ചാണ് ബേബി ഷവര്‍ സെലിബ്രേഷന്‍ നടന്നത്. ഏറ്റവും അടുപ്പമുള്ളവര്‍ക്ക് മാത്രമാണ് ചടങ്ങിന് പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നത്. വീണ നായര്‍, സ്വാസിക, അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, അന്ന രാജന്‍ തുടങ്ങി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പങ്കെടുത്തത്.

എല്ലാവരും സ്‌നേഹയും ശ്രുതിയുമായി അത്രയും ക്ലോസ് ആയി നില്‍ക്കുന്നവരാണ്. മറ്റൊരു സസ്‌പെന്‍സ് കൂടെ വീഡിയോയ്ക്ക് ഉണ്ടായിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ തന്നെയാണ് സ്‌നേഹയുടെ ബേബി ഷവറിന്റെ ഡെക്രേഷന്‍ നടത്തിയത്. ഡെക്രേഷന്‍ നടത്താം എന്ന് ഏറ്റവര്‍ വന്നില്ല. അതുകൊണ്ട് ക്ഷണിച്ചവരെ കൊണ്ട് തന്നെ ആ പണി ചെയ്യിപ്പിച്ചു. അതിഥികൾ ഓരോരുത്തരായി എത്തിയപ്പോൾ സ്നേഹ തന്നെയാണ് ഇക്കാര്യം പറഞ്ഞു ഡെക്കറേഷൻ ചെയ്യാൻ എല്ലാവരെയും അയച്ചത്.

ആണ്‍കുട്ടി വേണോ പെണ്‍കുട്ടി വേണോ എന്ന ചോദ്യത്തിന്, പെണ്‍കുട്ടിക്കാണ് കൂടുതല്‍ വോട്ട് കിട്ടിയത്. ആരായാലും പെട്ടന്ന് ഇങ്ങ് വന്നാല്‍ മതി, ഇവിടെ അടിച്ചുപൊളിയാണ് എന്ന് സ്‌നേഹ പറയുന്നു. ഡെലിവറി ഡേറ്റ് ഒന്നും അറിഞ്ഞിട്ടില്ല എന്നും വീഡിയോയില്‍ പരസ്‍പരം പറയുന്നത് കേള്‍ക്കാം. ഇതിനിടയിൽ സ്നേഹയുടെയും ശ്രീകുമാറിന്റെയും പ്രണയ കാലത്തെ കുറിച്ച് അന്ന രാജൻ പറയുന്നുണ്ട്. വഴക്കിട്ടാൽ രണ്ടാളും ആദ്യം വിളിക്കുന്നത് തന്നെയാണെന്നും അന്ന പറയുന്നു.

Read More: നിത്യാ മേനൻ ചിത്രം '19(1)(എ)' മോസ്കോ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ