
കോഴിക്കോട്: താൻ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വലിയ ആരാധികയാണെന്നും കഴിഞ്ഞ 10 വർഷം പിണറായി വിജയൻ ചെയ്ത പ്രവർത്തികൾ മതി അദ്ദേഹത്തിന്‍റെ ഫാൻ ആകാനെന്നും ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ നൂറ മുസ്കാൻ. കമ്യൂണിസം ആകാം പക്ഷേ അടിമകളാകരുത് എന്ന കമന്‍റിന് മറുപടിയായാണ് നൂറ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഞാൻ അടിമ ആകുകയോ, ആവാതിരിക്കുകയോ ചെയ്യുന്നത് മറ്റുള്ളവർ നോക്കേണ്ടതില്ല. അത് നിങ്ങളുടെ ബിസിനസല്ല. കഴിഞ്ഞ 10 വർഷം പിണറായി വിജയൻ ചെയ്ത പ്രവർത്തികൾ മതി അദ്ദേഹത്തിന്‍റെ ഫാൻ ആകാൻ. അതിന് മറ്റൊരു കാരണം വേണ്ട- നൂറ വീഡിയോയിലൂടെ പ്രതികരിച്ചു.
'ഞാൻ പിണറായി വിജയന്‍റെ ഹ്യൂജ് ഫാനാണ്, അത് ഞാൻ പ്രൌഡ് ആയി തന്നെ പറയും. നന്ദി ഇല്ലാത്ത കുറേ പേർ ചോദിക്കുന്നുണ്ട് പിണറായി വിജയൻ എന്ത് ചെയ്തു എന്ന്, എന്താണ് അദ്ദേഹം ചെയ്യാത്തത്. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യ രംഗത്തിലുമടക്കം എല്ലാ മേഖലകളിലും എന്തെല്ലാം വികസനം കൊണ്ടു വന്നു. പ്രകൃതി ദുരന്തങ്ങൾ വന്നപ്പോൾ ചെയ്ത കാര്യങ്ങൾ മുന്നിലുണ്ട്. ഇതെല്ലാം പിന്നെയും പിന്നെയും പറയണമെന്നില്ല. നന്ദി ഇല്ലാത്ത മനുഷ്യരാണ് എന്താണ് ചെയ്തത് എന്ന് ചോദിക്കുന്നത്'- നൂറ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ