സോഷ്യൽ മീഡിയ താരങ്ങളുടെ മലയാള സിനിമ 

Published : May 24, 2025, 05:33 PM IST
സോഷ്യൽ മീഡിയ താരങ്ങളുടെ മലയാള സിനിമ 

Synopsis

കഴിഞ്ഞ രണ്ടു വർഷമായി മലയാള സിനിമയിൽ ഒരു ട്രെൻഡ് വന്നിട്ടുണ്ട്. ഹിറ്റടിച്ച മിക്ക സിനിമകളിലും സോഷ്യൽ മീഡിയ താരങ്ങളുണ്ട്.

 

സോഷ്യൽ മീഡിയ താരങ്ങളെ നോക്കി നിങ്ങൾ ഇങ്ങനെ ടിക് ടോക്കും കളിച്ച്  നടന്നോ എന്ന് കളിയാക്കി പറഞ്ഞവരായിരിക്കും നമ്മളിൽ ചിലരെങ്കിലും. ഒരു സുപ്രഭാതത്തിൽ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചപ്പോൾ ടിക് ടോക് താരങ്ങളെ കളിയാക്കിയുള്ള ട്രോളുകളും മീമുകളും നിറഞ്ഞു നിന്നു.പിന്നീട് റീലായി ഇൻസ്റാഗ്രാമിലേക്ക് ചേക്കേറി ഈ സോഷ്യൽ മീഡിയ താരങ്ങൾ. തമാശകളും, നമ്മൾ കണ്ടു ആസ്വദിച്ച സിനിമ രംഗങ്ങളെ റിക്രിയേറ്റ് ചെയ്തും സ്വന്തം ശബ്ദം കഥാപാത്രങ്ങൾക്ക് നൽകിയും, അങ്ങനെ വ്യത്യസ്തമായ ജീവിതവുമായി ബന്ധപ്പെടുത്തുന്ന കുഞ്ഞു കുഞ്ഞു കണ്ടന്റുകളിലൂടെ ഞെട്ടിച്ചവരാണ് അവരിൽ കൂടുതൽപേരും. 


സോഷ്യൽ മീഡിയ ഇക്കൂട്ടർക്ക് തമാശയല്ല. സിനിമ എന്ന ഒറ്റ ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിൽ കണ്ടന്റ് ചെയ്യുന്നവരാണ് അവരിൽ കൂടുതൽപേരും. സിനിമ എന്ന സ്വപ്നം എത്തിപ്പിടിക്കാൻ കോടമ്പാക്കത്തിലേക്ക് വണ്ടി കയറിയതും പൈപ്പ് വെള്ളം കുടിച്ച കഥകളൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. അത്രയധികം ബുദ്ധിമുട്ടി സിനിമയിൽ എത്തിപ്പെട്ട എത്രയോയേറെ അഭിനേതാക്കളാണ് നമുക്ക് മുന്നിൽ. 
എന്നാൽ ഇന്നത്ര ബുദ്ധിമുട്ടുണ്ടോ സിനിമയിൽ എത്തിപ്പെടാൻ ? നമ്മുടെ കഴിവുകൾ എക്സ്പ്രസ്സ് ചെയ്യാനും അത് മറ്റുളവരിലേക്ക് എത്തിക്കാനും ഇപ്പോൾ സോഷ്യൽ മീഡിയ നല്ല രീതിയിൽ ഉപയോഗിക്കാം. അങ്ങനെ സ്വപ്നങ്ങളിൽ എത്തിപ്പെടുകയും ചെയ്യാം.


കഴിഞ്ഞ രണ്ടു വർഷമായി മലയാള സിനിമയിൽ ഒരു ട്രെൻഡ് വന്നിട്ടുണ്ട്. ഹിറ്റടിച്ച മിക്ക സിനിമകളിലും സോഷ്യൽ മീഡിയ താരങ്ങളുണ്ട്. പണ്ടൊക്കെ മുഖം കൂടുതൽ കാണുമ്പോൾ ഫ്രഷ്‌നെസ്സ് പോകുമെന്ന് പറഞ്ഞ് സിനിമയിൽ അവസരം കുറഞ്ഞെന്ന് ചില സിരിയൽ താരങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ഇന്നങ്ങനെയല്ല..കോവിഡിന് ശേഷമായിരിക്കും സോഷ്യൽ മീഡിയയുടെ ഉപയോഗം മലയാളികൾക്കിടയിൽ കൂടിയത്. എത്രത്തോളം മുഖ പരിചയം പ്രേക്ഷകനുണ്ട് എത്ര ഫോള്ളോവേഴ്‌സുണ്ട് അവർക്ക് അതുപോലെ ഒപ്പം നന്നായി അഭിനയിക്കാൻ കൂടി സാധിക്കുന്നുണ്ടെങ്കിൽ സംഗതി ഉഷാർ.


കഴിഞ്ഞ ദിവസം തിയോറ്ററിൽ എത്തി വലിയ വിജയത്തോടെ മുന്നേറുന്ന രണ്ടു സിനിമകളിലും ഇത്തരത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുൻസേഴ്സ് സാന്നിധ്യം നമുക്ക് കാണാൻ കഴിയും. വെറുതെ വന്നു പോകുന്ന വേഷങ്ങളല്ല, ആ ചിത്രത്തങ്ങളിലെ സുപ്രധാന വേഷങ്ങൾ തന്നെ. അനുരാജ് മനോഹർ  സംവിധാനം ചെയ്ത നരിവേട്ടയിലെ അസാധ്യ സ്ക്രീൻ  പ്രെസെൻസോടെ എത്തുന്ന രണ്ടു മിടുക്കി കുട്ടികൾ. ട്രെയിലർ വന്നപ്പോഴും വാടാ വേട എന്ന പ്രോമോ സോങ് വന്നപ്പോഴും ആ മിടുക്കികൾക്ക് കിട്ടിയ കൈയടി നിസാരമല്ല. സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് വ്യൂസുള്ള തംബുരുസ് ഒഫീഷ്യൽ എന്ന പേജിലെ രണ്ടു മിടുക്കികളാണ് അവർ. സിനിമയുമായി യാതൊരുവിധ ബന്ധമില്ലാത്ത അവർക്ക് ഇത്രയും വലിയ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞത് സോഷ്യൽ മീഡിയ എന്ന ഒറ്റ കാര്യംകൊണ്ടാണ്.

ധ്യാൻ ശ്രീനിവാസന്റെ 2 .0 യെ അവതരിപ്പിച്ച  രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ. എന്നിവർ ചേർന്ന് സംവിധാനം ചെയ്ത  സോഫിയാ പോള്‍ നിര്‍മിച്ച ഡിക്റ്റക്റ്റീവ് ഉജ്ജ്വലനനും  കഴിഞ്ഞ ദിവസം റീലിസിനെത്തി. അവിടെയും സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടു പരിചയിച്ച മുഖങ്ങൾ സുപ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി സോഷ്യൽ മീഡിയയിൽ റിലേറ്റബിളായ കോമഡി കണ്ടന്റുകൾ ചെയ്തു  മില്യൺ വ്യൂസും ഫോള്ളോവെഴ്‌സും ഉള്ളവരാണ് ഇവർ. ഇന്റർവ്യൂ സ്റ്റാർ എന്നറിയപ്പെടുന്ന ധ്യാൻ ശ്രീനിവാസനൊപ്പം ഈ ടീം ഇന്റർവ്യൂകളിൽ അടിച്ച കൗണ്ടറുകളും വൈറലാണ്. 


മലയാളത്തിലെ ഇപ്പോഴത്തെ പ്രോമിസിംഗ് ഡയറക്ടർ ജിത്തു മാധവന്റെ ആദ്യ സിനിമ രോമാഞ്ചം 2023ൽ എത്തിയപ്പോൾ അതിൽ സൗബിനും അർജുൻ അശോകനും സജിൻ ഗോപുവിനുമൊപ്പം തകർത്തത് സോഷ്യൽ മീഡിയ താരങ്ങളായിരുന്നു. സിജു സണ്ണി, ജോമോൻ ജ്യോതിർ, അഫ്സൽ പി എച്ച്, അനന്ത രാമൻ, അബിൻ ബിനോ, ജഗദീഷ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ സ്വീകാര്യത നേടിയ ഒരു കൂട്ടം ചെറുപ്പക്കാർക്ക് രോമാഞ്ചം ഒരു എൻട്രിയായിരുന്നു. ജിത്തു മാധവന്റെ രണ്ടാമത്തെ സിനിമ ബോക്സ് ഓഫിസ്‌  ഇളക്കി മറിച്ച ആവേശം വന്നപ്പോഴും അതിലും ഫഹദ് ഫാസിലിന് ഒപ്പത്തോടൊപ്പം മുന്ന് ചെറുപ്പക്കാരെ ജിത്തു മാധവൻ ഇൻട്രൊഡ്യൂസ് ചെയ്തു. അവരെയും ആവേശം  ടീം കണ്ടെത്തിയത് സോഷ്യൽ മീഡിയയിൽ തന്നെ. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഹിപ്സ്റ്റർ , മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ് ഇവർക്കൊപ്പം വില്ലനായി എത്തിയ മിഥുട്ടിയും സോഷ്യൽ മീഡിയ താരമായിരുന്നു. 


കഴിഞ്ഞ വർഷം തിയേറ്ററുകളിൽ വിജയം കൈവരിച്ച വാഴയിൽ സോഷ്യൽ മീഡിയയിലെ താരങ്ങളായ ഹാഷിറിനും ടീമിനും കിട്ടിയ കൈയടി ചെറുതല്ല. പ്രൊമോഷൻ പരിപാടികളിലും വലിയ നായക നടന്മാർക്ക് തുല്യം സ്വീകാര്യത ഇവർക്ക് കിട്ടിയിരുന്നു. വാഴയുടെ രണ്ടാം ഭാഗം ഹാഷിറും ടീമിനൊപ്പം നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് ഉണ്ടെന്നാണ് റിപോർട്ടുകളിൽ പറയുന്നത്. 

സിനിമ മോഹവുമായി അലയുന്ന പലർക്കും ഈ ഇൻഫ്ലുൻസർഴ്സ് വഴി എളുപ്പമാണെങ്കിലും സിനിമ എന്ന സ്പേസിൽ എത്തിപ്പെടുക എന്നതിനൊപ്പം അവിടെ നിലനിൽക്കുക എന്നത് തന്നെയാണ് സുപ്രധാന കാര്യവും.

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ