കേന്ദ്ര കഥാപാത്രമായി നാഗ സൈരന്ധ്രി; 'സോഷ്യൽ സ്വാമി' പ്രീമിയർ ചെന്നൈയിൽ

Published : Sep 16, 2026, 08:43 PM IST
social swami malayalam movie premiere show in chennai

Synopsis

ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത 'സോഷ്യല്‍ സ്വാമി' എന്ന ജനകീയ ചിത്രം 32-ാമത് സോഷ്യല്‍ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നു

ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത സോഷ്യല്‍ സ്വാമി എന്ന ചലചിത്രം 32-ാമത് സോഷ്യല്‍ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും. സെപ്തംബർ 17 മുതൽ 19 വരെ ചെന്നൈ ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട്, മാക്സ് മുള്ളർ ഭവനിലാണ് ഫെസ്റ്റിവൽ. പ്രസിദ്ധ തമിഴ് ഡോക്യുമെൻററി ഡയറക്ടർ അമുദനാണ് ഫെസ്റ്റിവൽ ഡയറക്ടർ. സോഷ്യൽ സ്വാമിയുടെ പ്രദർശനം സെപ്റ്റംബർ 19 ഉച്ചയ്ക്ക് രണ്ടു മണിക്കാണ്. ദ വീക്കെൻഡ് അക്കാദമിയയുടെ (തിരുവനന്തപുരം) ബാനറിൽ ജനകീയ ധനസമാഹരണം (Crowd funding) വഴിയാണ് ഈ സിനിമ നിർമ്മിച്ചത്.

സഹനിർമ്മാണം സേതു രാജൻ, ഛായാഗ്രഹണം റിഷാക്, ക്യാമറ അസിസ്റ്റന്റ് ശ്യാം ശങ്കർ, എഡിറ്റിംഗ് കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ ജാക്സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ് ശ്യാം ശങ്കർ, പ്രൊജക്ട് ഡിസൈനർ ഷാജി എ ജോൺ, ഡിസൈൻസ് ശരൺ മോഹൻ, ഇല്ലസ്ട്രേഷൻസ് സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ്, സബ്ടൈറ്റിൽസ് ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ, ഫെസ്റ്റിവൽ സപ്പോർട്ട് ആർട് ബുക് സിനിമ, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അഞ്ച് പതിറ്റാണ്ട് നീളുന്ന അഭിനയ പ്രതിഭ; ദാദാസാഹേബ് പുരസ്കാരം അനന്ത് നാഗിന്
ശ്രീഹരിയുടെ 'ഇന്ദുലേഖ'യ്ക്ക് പിറന്നാൾ മധുരം; 'ചന്ദ്രോത്സവം 4കെ' പിറന്നാള്‍ പോസ്റ്റർ പുറത്ത്