നാഗ സൈരന്ധ്രി കേന്ദ്ര കഥാപാത്രം; 'സോഷ്യല്‍ സ്വാമി' പ്രിവ്യൂ നടന്നു

Published : Jul 14, 2026, 10:07 PM IST
social swamy malayalam movie preview happened at kochi naga sairandhri

Synopsis

ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത 'സോഷ്യൽ സ്വാമി' എന്ന സിനിമയുടെ പ്രിവ്യൂ എറണാകുളം ഷേണായ്സ് തിയറ്ററിൽ നടന്നു

നാഗ സൈരന്ധ്രിയെ കേന്ദ്ര കഥാപാത്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത സിനിമയായ 'സോഷ്യൽ സ്വാമി'യുടെ പ്രിവ്യൂ എറണാകുളം ഷേണായ്സ് തിയറ്ററിൽ നടന്നു. എറണാകുളം മെട്രോ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രിവ്യൂ സംഘടിപ്പിച്ചത്. സിനിമാ പ്രവർത്തകരും ആസ്വാദകരും ഉൾപ്പെടെ നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിച്ചത്. സിനിമയ്ക്കുശേഷം ആസ്വാദകരും ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുത്ത സജീവമായ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ഈ സിനിമ നിർമ്മിച്ചത്.

സഹനിർമ്മാണം സേതു രാജൻ, ഛായാഗ്രഹണം റിഷാക്, ക്യാമറ അസിസ്റ്റന്റ് ശ്യാം ശങ്കർ, എഡിറ്റിംഗ് കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ ജാക്സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ് ശ്യാം ശങ്കർ, പ്രൊജക്ട് ഡിസൈനർ ഷാജി എ ജോൺ, ഡിസൈൻസ് ശരൺ മോഹൻ, ഇല്ലസ്ട്രേഷൻസ് സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ്, സബ്ടൈറ്റിൽസ് ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ, ഫെസ്റ്റിവൽ സപ്പോർട്ട് ആർട് ബുക് സിനിമ, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വര്‍ഷങ്ങളുടെ ഇടവേള; ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരവിന് ഗോവിന്ദ, പുതിയ സിനിമ പ്രഖ്യാപിച്ചു
കൊഡാക്കിന്‍റെ സഹകരണത്തോടെ സിഫ സംഘടിപ്പിക്കുന്ന 'അനലോഗ് വീക്ക്' വർക്ക്‌ഷോപ്പിന് തുടക്കം