
മമ്മൂട്ടിയും നദിയ മൊയ്‍തുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡബിള്‍സ് എന്ന ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്റം കുറിച്ചയാളാണ് സോഹന്‍ സീനുലാല്‍ (Sohan Seenulal). പിന്നീട് വന്യം എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്‍തു. എന്നാല്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സോഹന്‍റെ സംവിധാനത്തില്‍ പിന്നീട് സിനിമകളൊന്നും എത്തിയിരുന്നില്ല. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം വീണ്ടും ഒരു ചിത്രവുമായി എത്തുകയാണ് സോഹന്‍ സീനുലാല്‍. ഷൈൻ ടോം ചാക്കോ, ബിനു പപ്പു, സംവിധായകൻ എം എ നിഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന് ദ് നെയിം (The Name) എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തൃശ്ശൂർ, ചാലക്കുടി, ആതിരപ്പിള്ളി എന്നിവിടങ്ങളിലായി പൂർത്തിയായി
ബെസ്റ്റ് വേ എന്റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ അനൂപ് ഷാജി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജാഫർ ഇടുക്കി, സുനിൽ സുഖദ, പ്രജോദ് കലാഭവൻ, ജയകൃഷ്ണൻ, പാഷാണം ഷാജി, ആരാധ്യ ആൻ, മേഘാ തോമസ്, അഭിജ, ദിവ്യ നായർ, മീര നായർ, അനു നായർ, സരിതാ കുക്കു, ജോളി ചിറയത്ത്, ലാലി പി എം, അനഘ വി പി തുടങ്ങിയവരും അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
ALSO READ : അഞ്ച് ഭാഷകളില്‍ വിക്രമിന്‍റെ ഡബ്ബിംഗ്, 'പൊന്നിയിൻ സെല്‍വൻ' മേക്കിംഗ് വീഡിയോ
ഛായാഗ്രഹണം ബിനു കുര്യൻ, എഡിറ്റിംഗ് വി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, കലാസംവിധാനം പ്രദീപ്, സ്റ്റിൽസ് നിദാദ് കെ എൻ, പരസ്യകല കോളിൻസ് ലിയോഫിൽ, സൗണ്ട് ഡിസൈൻ ഡാൻ, കോ-ഡയറക്ടർ പ്രകാശ് മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരന്തൂർ, പിആർഒ എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ