ഇതെന്ത് അത്ഭുതം?, ദേവദൂതനൊക്കെ മാറിനില്‍ക്കും, തിയറ്ററുകളില്‍ റീ റീലീസില്‍ ആ ഹൊറർ ചിത്രം ഒന്നാമത്, കണക്കുകള്‍

Published : Oct 08, 2024, 02:28 PM IST
ഇതെന്ത് അത്ഭുതം?, ദേവദൂതനൊക്കെ മാറിനില്‍ക്കും, തിയറ്ററുകളില്‍ റീ റീലീസില്‍ ആ ഹൊറർ ചിത്രം ഒന്നാമത്, കണക്കുകള്‍

Synopsis

റീ റീലിസില്‍ ഇന്ത്യയില്‍ ഒന്നാമതെത്തിയ ചിത്രം ആകെ നേടിയത്.

അടുത്തകാലത്ത് പഴയ ചിത്രങ്ങള്‍ വീണ്ടും തിയറ്ററുകളില്‍ എത്തിച്ച് വിജയം കൊയ്യുന്ന കാഴ്‍ചയാണ് കാണാനാകുന്നത്. റീ റിലീസ് ചിത്രങ്ങളില്‍ ഇന്ത്യയില്‍ കളക്ഷനില്‍ ഒന്നാമതെത്തിയിരിക്കുകയാണ് തുമ്പാട്. പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള ഒരു വിജയമാണ് ചിത്രം നേടിയിരിക്കുന്നത്. തുമ്പാട് ആകെ ആഗോളതലത്തില്‍ 35 കോടി രൂപയാണ് റീ റിലീസിന് നേടിയിരിക്കുന്നത്.

തുമ്പാഡ് 2018നാണ് റിലീസ് ചെയ്‍തത്. തുമ്പാഡിന്റെ ബജറ്റ് കേവലം അഞ്ച് കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ വൻ പ്രേക്ഷക പ്രീതി ചിത്രത്തിന് നേടാനായെങ്കിലും ആകെ അന്ന് 16 കോടി മാത്രമാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രാഹി അനില്‍ ബാര്‍വെയുടെ സംവിധാനത്തിലുള്ള ചിത്രം മഹാരാഷ്ട്രയിലെ തുമ്പാഡെന്ന ഗ്രാമത്തിലാണ് ചിത്രീകരിച്ചത്. വിഷ്വല്‍ എഫക്റ്റ്സിനെ അധികമായി ആശ്രയിച്ചിട്ടുമില്ല. മഴയടക്കം തുമ്പാഡില്‍ യഥാര്‍ഥമായാണ് ചിത്രീകരിച്ചത്. അതിനായി നാല് മണ്‍സൂണ്‍ കാലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്.

സോഹും ഷാ, ഹര്‍ഷ് കെ തുടങ്ങിയവര്‍ക്ക് പുറമേ, ജ്യോതി മാല്‍ഷേ, രുദ്ര സോണി, മാധവ് ഹരി, പിയൂഷ് കൗശിക, അനിതാ, ദീപക് ദാം‍ലെ, കാമറൂണ്‍ ആൻഡേഴ്‍സണ്‍, റോജിനി ചക്രബര്‍ത്തി, മുഹമ്മദ് സമദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി.സോഹും ഷായായിരുന്നു പ്രധാന നിര്‍മാതാവ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് പങ്കജ് കുമാറാണ്. സംഗീതം അജയ്- അതുല്‍ ആണ്.

രാഹി അനില്‍ ബാര്‍വെയ്‍ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥയില്‍ മിതേഷ് ഷാ, ആനന്ദ് ഗാന്ധി തുടങ്ങിയവര്‍ക്ക് പുറമേ മിതേഷ് ഷായും പങ്കാളിയായി. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി പ്രചരിച്ച മിത്താണ് ചിത്രത്തിന്റെ അടിസ്ഥാനം. തുമ്പാഡ് ഒരു നിധി വേട്ടയുടെ കഥയാണ് അവതരിപ്പിക്കുന്നത്. മനുഷ്യന്റെ ആര്‍ത്തി അവനെ നശിപ്പിക്കുന്നതെങ്ങനെയെന്നും ചിത്രം പകര്‍ത്തുന്നു.  തുമ്പാട് രണ്ടും പ്രഖ്യാപിച്ചിരിക്കുന്നു എന്നത് ചിത്രത്തിന്റെ ആരാധകരെ ആകാംക്ഷയിലേറ്റുന്നു.

Read More: ഇമ്രാൻ ഹാഷ്‍മിക്ക് പരുക്കേറ്റു, ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പെണ്ണ് കേസു'മായി നിഖില വിമൽ; ട്രെയ്‌ലർ പുറത്ത്
'എന്നെ സിനിമ പാഠങ്ങൾ പഠിപ്പിച്ച എൻ്റെ ആത്മസുഹൃത്തിന്‌ വിട'; വൈകാരിക കുറിപ്പുമായി പ്രിയദർശൻ