അപ്പന്‍ സിനിമയ്ക്ക് ശേഷം എന്നെ കിടത്താന്‍ ചിലർ ശ്രമിക്കുന്നുവെന്ന് അലന്‍സിയര്‍

Published : Sep 17, 2023, 02:03 PM IST
അപ്പന്‍ സിനിമയ്ക്ക് ശേഷം എന്നെ കിടത്താന്‍  ചിലർ ശ്രമിക്കുന്നുവെന്ന് അലന്‍സിയര്‍

Synopsis

മഹാരാഷ്ട്രയിലെ കല്ല്യാണില്‍ പിതൃവേദിയുടെ നാടക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അലൻസിയർ. 

മുംബൈ: സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ 'പെണ്‍ പ്രതിമ' പരാമര്‍ശം നടത്തി വിവാദത്തിലായതാണ് നടന്‍ അലൻസിയർ. എന്നാല്‍ തന്‍റെ പരാമര്‍ശത്തെ ന്യായീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അലൻസിയർ. മഹാരാഷ്ട്രയിലെ കല്ല്യാണില്‍ പിതൃവേദിയുടെ നാടക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അലൻസിയർ. ഞാന്‍ ലോകത്തെ സ്നേഹിക്കുന്നവനാണ് ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ല. ഞാന്‍ ഒരു വാചകം പറഞ്ഞു. ഇതിപ്പോ പിതൃ വേദിയാണ് ഇത് മാതൃവേദിയാക്കണം എന്ന് നിങ്ങള്‍ക്ക് ആര്‍ക്കും ആവശ്യപ്പെടാലോ അത് പോലെ കണ്ടാല്‍ മതിയെന്നാണ് അലൻസിയർ പറഞ്ഞത്.

അലൻസിയർ നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗം ഇങ്ങനെ

എന്‍റെ പിഴ എന്‍റെ വലിയ പിഴ. സ്വന്തം വീട്ടില്‍ പോലും തിരസ്കരിക്കപ്പെട്ട് ഞാന്‍ നാടക ഉദ്ഘാടനത്തിന് വന്ന് നില്‍ക്കുകയാണ് ഞാന്‍ സ്ത്രീ വിരോധിയായാണ്. അതും വന്ന് നില്‍ക്കുന്നത് പിതൃവേദി  എന്ന സംഘടനയുടെ വേദിയിലും. എന്‍റെ വിധി എന്നല്ലാതെ എന്ത് പറയാനാണ്. ഞാന്‍ പറഞ്ഞത് മനസിലാക്കാതെ എന്നെ ക്രൂശിക്കുന്ന സമൂഹത്തോട് ഇത്തരം തമാശയല്ലാതെ ഞാന്‍ എന്ത് പറയാനാണ്.

എനിക്ക് ഇവിടെ വന്നപ്പോള്‍ ആദ്യം ലഭിച്ച കമന്‍റ് ഇരിക്കുന്ന കസേര സൂക്ഷിക്കണം എന്നാണ്. എന്നെ കിടത്തിയിരിക്കുകയാണ്. അപ്പന്‍ എന്ന സിനിമയ്ക്ക് ശേഷം നീ എണിക്കേണ്ടെന്ന് പറഞ്ഞ് എന്നെ കിടത്താന്‍ പലരും പിന്നില്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഞാന്‍ എഴുന്നേറ്റ് നടക്കും. എന്‍റെ വീട് മാത്രമല്ല ഈ സമൂഹം തന്നെ എന്‍റെ വീടാണെന്ന് കരുതുന്ന നാടകക്കാരനാണ് ഞാന്‍. 

ഞാന്‍ ലോകത്തെ സ്നേഹിക്കുന്നവനാണ് ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ല. ഞാന്‍ ഒരു വാചകം പറഞ്ഞു. ഇതിപ്പോ പിതൃ വേദിയാണ് ഇത് മാതൃവേദിയാക്കണം എന്ന് നിങ്ങള്‍ക്ക് ആര്‍ക്കും ആവശ്യപ്പെടാലോ. ഭൂമിയില്‍ ആണും പെണ്ണും വേണം പെണ്ണ് മാത്രമായി വേണ്ടെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു സങ്കോചവും ഇല്ല. 

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയർ നടത്തിയ പരാമർശം വിവാദത്തിലായിരുന്നു പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സമ്മാനമായി നൽകേണ്ടതെന്നുമായിരുന്നു അലൻസിയർ പറഞ്ഞത്. സ്പെഷ്യൽ ജൂറി പുരസ്കാരം വാങ്ങിയ ശേഷമുള്ള മറുപടി പ്രസം​ഗത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. ഇതിന്റെ വീഡിയോകളും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രോഷം  കത്തുകയാണ്. 

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി: അലൻസിയറിനെതിരെ പോലീസിൽ പരാതി


 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി