അവർ അന്യഗ്രഹജീവികളല്ല, മറ്റ് മനുഷ്യരുടെ അവകാശങ്ങൾക്കായി സംസാരിക്കുന്ന സഹജീവികളാണ്; സൊനാക്ഷി സിൻഹ

By Web TeamFirst Published Feb 5, 2021, 11:56 AM IST
Highlights

കര്‍ഷക സമരത്തെക്കുറിച്ച് പോപ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് തുടങ്ങിയവരുടെ ട്വീറ്റുകള്‍ക്കെതിരെ സച്ചിനടക്കമുള്ളവർ രം​ഗത്തെത്തിയിരുന്നു.

രാജ്യത്തെ കർഷക സമരം ആഗോള ശ്രദ്ധ ലഭിച്ചതിന് പിന്നാലെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്ന എതിർപ്പുകളിൽ വിമർശനവുമായി ബോളിവുഡ്​ താരം സോനാക്ഷി സിൻഹ. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയാണ് അന്താരാഷ്​ട്ര സമൂഹം ശബ്ദമുയർത്തിയതെന്ന് സൊനാക്ഷി പറയുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു താരത്തിന്റെ വിമർശനം. 

മാധ്യമപ്രവർത്തകരെ അപമാനിക്കുന്നു, തടയുന്നു. ഇന്റർനെറ്റ് വിചേഛദിക്കുന്നു, പ്രതിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തുന്നു, വിദ്വേഷം പ്രചരിപ്പിക്കുന്നു, ഈ പ്രശ്​നങ്ങളാണ്​ അന്താരാഷ്ട്രതലത്തിൽ ചർച്ചയായതെന്നും സോനാക്ഷി സിൻഹ പറഞ്ഞു. ശബ്ദമുയർത്തിയവർ അന്യ​ഗ്രഹ ജീവികളല്ലെന്നും മറിച്ച് മനുഷ്യരുടെ അവകാശങ്ങൾക്കായി സംസാരിക്കുന്ന സഹജീവികളാണെന്നും സൊനാക്ഷി കുറിക്കുന്നു. 

കര്‍ഷക സമരത്തെക്കുറിച്ച് പോപ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് തുടങ്ങിയവരുടെ ട്വീറ്റുകള്‍ക്കെതിരെ സച്ചിനടക്കമുള്ളവർ രം​ഗത്തെത്തിയിരുന്നു. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി, വിരാട് കോഹ്‌ലി അനില്‍ കുംബ്ലെ എന്നിവര്‍ കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിച്ച്‌ എത്തിയിരുന്നു.

click me!