'മലൈക്കോട്ടൈ വാലിബനി'ല്‍ മോഹന്‍ലാലിനൊപ്പമെത്തുന്നത് ഈ പ്രമുഖ താരം

Published : Jan 03, 2023, 11:25 PM IST
'മലൈക്കോട്ടൈ വാലിബനി'ല്‍ മോഹന്‍ലാലിനൊപ്പമെത്തുന്നത് ഈ പ്രമുഖ താരം

Synopsis

ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നതിന്‍റെ പേരില്‍ നിലവില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ചിരിക്കുന്ന പ്രോജക്റ്റ് ആണ് മലൈക്കോട്ടൈ വാലിബന്‍. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ പല ഇതരഭാഷാ അഭിനേതാക്കളുടെ പേരും പ്രചരിക്കുന്നുണ്ട് താനും. ഇപ്പോഴിതാ അക്കൂട്ടത്തില്‍ പ്രചരിച്ച ഒരു പേര് ചിത്രത്തില്‍ സാന്നിധ്യമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. മറാഠി സിനിമയിലെ പ്രമുഖ താരം സൊണാലി കുല്‍ക്കര്‍ണിയാണ് ചിത്രത്തിന്‍റെ ഭാഗമാവുന്നത്.

കഴിഞ്ഞ 17 വര്‍ഷമായി മറാഠി സിനിമയുടെ ഭാഗമാണ് സൊണാലി കുല്‍ക്കര്‍ണി. നിരവധി മറാഠി ചിത്രങ്ങള്‍ക്ക് പുറമെ ഗ്രാന്‍ഡ് മസ്തി, സിംഗം റിട്ടേണ്‍സ് എന്നീ രണ്ട് ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒപ്പം ബിഗ് ബോസ് മറാഠി ഉള്‍പ്പെടെയുള്ള റിയാലിറ്റി ഷോകളില്‍ അതിഥിയായും എത്തിയിട്ടുണ്ട്. 2008 ല്‍ മികച്ച പുതുമുഖ നടിക്കുള്ള മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര പുരസ്കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട് ഈ മുപ്പത്തിനാലുകാരി. പുതുവത്സര ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ സൊണാലി തന്നെയാണ് താന്‍ മലൈക്കോട്ടൈ വാലിബന്‍റെ ഭാഗമാവുന്ന കാര്യം സ്ഥിരീകരിച്ചത്. 

ALSO READ : 'പാല്‍തു ജാന്‍വറി'നു ശേഷം ഭാവന സ്റ്റുഡിയോസ്; 'തങ്കം' റിലീസ് തീയതി പ്രഖ്യാപിച്ചു

 

മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം  മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി  ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ, സോഷ്യല്‍ മീഡിയയിലെ ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം.

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു