Sonam Kapoor : 'നിനക്കായുള്ള കാത്തിരിപ്പ് ദുസ്സഹം'; അമ്മയാകുന്നതിലെ സന്തോഷം പങ്കുവച്ച് സോനം കപൂര്‍

Published : Mar 21, 2022, 03:08 PM IST
Sonam Kapoor : 'നിനക്കായുള്ള കാത്തിരിപ്പ് ദുസ്സഹം'; അമ്മയാകുന്നതിലെ സന്തോഷം പങ്കുവച്ച് സോനം കപൂര്‍

Synopsis

മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018ല്‍ മുംബൈയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം

അമ്മയാകുന്നതിലെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം സോനം കപൂര്‍ (Sonam Kapoor). ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് സോനം ഇക്കാര്യം അറിയിച്ചത്. "ഞങ്ങളാല്‍ കഴിയുന്നതിന്‍റെ ഏറ്റവും മികച്ച രീതിയില്‍ നിന്നെ വളര്‍ത്താന്‍ നാല് കൈകള്‍, ഓരോ ചുവടിലും നിന്‍റേതിനൊപ്പം മിടിക്കുന്ന രണ്ട് ഹൃദയങ്ങള്‍, നിനക്ക് സ്നേഹവും പിന്തുണയും നല്‍കുന്ന ഒരു കുടുംബം. നിനക്കായുള്ള ഈ കാത്തിരിപ്പ് ദുസ്സഹം", സോനം കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സിനിമാരംഗത്തെ നിരവധി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ഇരുവര്‍ക്കും ആശംസകളുമായി കമന്‍റ് ബോക്സില്‍ എത്തിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍, പാര്‍വ്വതി, കരീന കപൂര്‍, വാണി കപൂര്‍, അനന്യ പാണ്ഡേ തുടങ്ങി നിരവധി താരങ്ങള്‍ ആശംസകളുമായി എത്തുന്നുണ്ട്.

മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018ല്‍ മുംബൈയില്‍ വച്ചായിരുന്നു സോനം കപൂറിന്‍റെയും വ്യവസായി ആനന്ദ് അഹൂജയുടെയും വിവാഹം. 2015ല്‍ സോനം കപൂര്‍ അഭിനയിച്ച പ്രേം രത്തന്‍ ധന്‍ പായോയുടെ പ്രചരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. ലണ്ടനിലാണ് ഇരുവരും ഇപ്പോള്‍ സ്ഥിരതാമസം. ഇടയ്ക്കിടെ ദില്ലിയിലും മുംബൈയിലുമുള്ള തങ്ങളുടെ മാതാപിതാക്കളെ കാണാനായി അവര്‍ എത്താറുണ്ട്.

അതേസമയം ദുല്‍ഖര്‍ നായകനായ ബോളിവുഡ് ചിത്രം സോയ ഫാക്ടര്‍ ആണ് സോനം കപൂറിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. 2020ലെ നെറ്റ്ഫ്ലിക്സ് ചിത്രം എകെ വേഴ്സസ് എകെയില്‍ അതിഥി താരമായും സോനം എത്തിയിരുന്നു. 

തെലുങ്ക് നടി ഗായത്രി കാറപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്ക് നടി ഗായത്രി (ഡോളി ഡി ക്രൂസ്- 26) വാഹനാപകടത്തില്‍ മരിച്ചു. ഹോളി ആഘോഷങ്ങള്‍ക്കു ശേഷം സുഹൃത്ത് റാത്തോഡുമൊത്ത് വീട്ടിലേക്ക് മടങ്ങുമ്പോളാണ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. റാത്തോഡ് ആണ് വാഹനം ഓടിച്ചിരുന്നത്. കാര്‍ നിയന്ത്രണംവിട്ട് ഒരു ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗായത്രി (Gayathri) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. പ്രദേശവാസികള്‍ റാത്തോഡിനെ ഉടനടി സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. 38 വയസ്സുള്ള ഒരു കാല്‍നടയാത്രക്കാരിയും അപകടത്തില്‍ മരണപ്പെട്ടു.

തെലുങ്കില്‍ വലിയ ആരാധക പിന്തുണ നേടിയെടുത്ത നടിയാണ് ഗായത്രി. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഗായത്രി ആസ്വാദക ശ്രദ്ധയിലേക്ക് ആദ്യം കടന്നുവരുന്നത്. പിന്നീട് തെലുങ്ക് വെബ് സിരീസ് ആയ മാഡം സര്‍ മാഡം ആന്തേയില്‍ അവതരിപ്പിച്ച വേഷവും ശ്രദ്ധിക്കപ്പെട്ടു. നിരവധി ഹ്രസ്വചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ, ടെലിവിഷന്‍ മേഖലകള്‍ അവിശ്വസനീയതയോടെയാണ് യുവതാരത്തിന്‍റെ മരണവാര്‍ത്ത കേട്ടത്. നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ നേരുന്നുണ്ട്.

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ