
ഹൈദരാബാദ്: തെലുങ്ക് നടി ഗായത്രി (ഡോളി ഡി ക്രൂസ്- 26) വാഹനാപകടത്തില്‍ മരിച്ചു. ഹോളി ആഘോഷങ്ങള്‍ക്കു ശേഷം സുഹൃത്ത് റാത്തോഡുമൊത്ത് വീട്ടിലേക്ക് മടങ്ങുമ്പോളാണ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. റാത്തോഡ് ആണ് വാഹനം ഓടിച്ചിരുന്നത്. കാര്‍ നിയന്ത്രണംവിട്ട് ഒരു ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗായത്രി (Gayathri) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. പ്രദേശവാസികള്‍ റാത്തോഡിനെ ഉടനടി സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. 38 വയസ്സുള്ള ഒരു കാല്‍നടയാത്രക്കാരിയും അപകടത്തില്‍ മരണപ്പെട്ടു.
തെലുങ്കില്‍ വലിയ ആരാധക പിന്തുണ നേടിയെടുത്ത നടിയാണ് ഗായത്രി. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഗായത്രി ആസ്വാദക ശ്രദ്ധയിലേക്ക് ആദ്യം കടന്നുവരുന്നത്. പിന്നീട് തെലുങ്ക് വെബ് സിരീസ് ആയ മാഡം സര്‍ മാഡം ആന്തേയില്‍ അവതരിപ്പിച്ച വേഷവും ശ്രദ്ധിക്കപ്പെട്ടു. നിരവധി ഹ്രസ്വചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ, ടെലിവിഷന്‍ മേഖലകള്‍ അവിശ്വസനീയതയോടെയാണ് യുവതാരത്തിന്‍റെ മരണവാര്‍ത്ത കേട്ടത്. നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ നേരുന്നുണ്ട്.
മലയാളത്തിന്‍റെ 'ഡോഗ് ഡേ ആഫ്റ്റർനൂൺ'; പട തീർച്ചയായും കാണണമെന്ന് അനുരാഗ് കശ്യപ്
അടുത്തിടെ പ്രദര്‍ശനത്തിന് എത്തി ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് 'പട' (Pada). കമല്‍ കെ എം ആണ് ചിത്രത്തിന്‍റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ 'പട'യെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്. യഥാർത്ഥ സംഭവത്തിന്റെ ശ്കതമായ ആവിഷ്‌ക്കാരമാണ് ചിത്രമെന്ന് അനുരാഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 'ചിത്രം ഇപ്പോൾ തിയേറ്ററുകളിലുണ്ട്. നിർബന്ധമായും കാണണം. ഒരു യഥാർത്ഥ സംഭവത്തിന്റെ ശക്തവും രസകരവുമായ ആവിഷ്‌ക്കാരം. ട്വിസ്റ്റോടുകൂടെയുള്ള മലയാളത്തിന്റെ ഡോഗ് ഡേ ആഫ്റ്റർനൂൺ', എന്നാണ് അനുരാഗ് കശ്യപ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
നേരത്തെ സംവിധായകൻ പാ രഞ്ജിത്തും പടയെ പ്രശംസിച്ച് എത്തിയിരുന്നു. 'കെ എം കമൽ ഒരുക്കിയ മികച്ച ചിത്രമാണ് പട. തിരക്കഥയാണ് ഈ സിനിമയെ പ്രത്യേകതയുള്ളതാക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ പുനരാവിഷ്‌കരിക്കുക എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. ദളിതർക്കും ആദിവാസികൾക്കും അവരുടെ ഭൂമി തിരികെ നൽകുന്നതിനായി നമ്മൾ പോരാടുക തന്നെ വേണം. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു, ദിലീഷ് പോത്തൻ, ടിജി രവി, പ്രകാശ് രാജ്, ഗോപാലൻ, ഇന്ദ്രൻസ്, കനി കുസൃതി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവെച്ചു', എന്നായിരുന്നു പാ രഞ്ജിത്ത് കുറിച്ചിരുന്നത്.
മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇ 4 എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ആണ് നിര്‍മാണം. 1996ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ചാണ് ചിത്രം. ഷാൻ മുഹമ്മദാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോര്‍ജ്, വിനായകൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.