ഫര്‍ഹാൻ അക്തറിന്റെ നായികയാകാൻ സോനം വാങ്ങിച്ചത് 11 രൂപ മാത്രം, അമ്പരന്ന് ആരാധകര്‍

Web Desk   | Asianet News
Published : Aug 11, 2021, 01:06 PM IST
ഫര്‍ഹാൻ അക്തറിന്റെ നായികയാകാൻ സോനം വാങ്ങിച്ചത് 11 രൂപ മാത്രം, അമ്പരന്ന് ആരാധകര്‍

Synopsis

ഭാഗ് മില്‍ഖാ ഭാഗ് സിനിമയ്‍ക്കായി സോനം കപൂര്‍ വാങ്ങിയ പ്രതിഫലവും ചര്‍ച്ചയാകുകയാണ്.

ഫര്‍ഹാൻ അക്തര്‍ നായകനായ ഹിറ്റ് സിനിമയാണ് ഭാഗ് മില്‍ഖാ ഭാഗ്. രാകേഷ് ഓംപ്രകാശ് മെഹ്‍റയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇന്നും പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന ചിത്രമാണ് ഇത്. ഇപോഴിതാ ഭാഗ് മില്‍ഖാ ഭാഗ് സിനിമയ്‍ക്കായി സോനം കപൂര്‍ വാങ്ങിയ പ്രതിഫലവും ചര്‍ച്ചയാകുകയാണ്.

ദ സ്‍ട്രേഞ്ചര്‍ ഇൻ ദ മിറര്‍ എന്ന പുസ്‍തകത്തിലാണ് രാകേഷ് ഓംപ്രകാശ് മെഹ്‍റ സോനം കപൂറിന്റെ പ്രതിഫലത്തെ കുറിച്ച് പറയുന്നത്. വെറും 11 രൂപ മാത്രമാണത്രെ സോനം കപൂര്‍ ചിത്രത്തിനായി പ്രതിഫലം വാങ്ങിയത്. 2009ല്‍ ഓംപ്രകാശ് മെഹ്‍റ  സംവിധാനം ചെയ്‍ത സിനിമയില്‍ സോനം കപൂറായിരുന്നു നായിക. ആ സിനിമയില്‍ പ്രവര്‍ത്തിച്ച  ബന്ധത്തെ തുടര്‍ന്നാണ് ഭാഗ് മില്‍ഖാ ഭാഗില്‍ സോനം കപൂര്‍ അതിഥിയായി വേഷമിടാൻ തയ്യാറായത്.

മില്‍ഖയുടെ നായികയായിട്ടുള്ള സോനം കപൂറിന്റെ കഥാപാത്രം സാങ്കല്‍പികമായിരുന്നു.

മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം നേടിയ താരമാണ് സോനം കപൂര്‍.

ഭാഗ് മില്‍ഖാ ഭാഗ് സിനിമയ്‍ക്കായി സോനം കപൂര്‍ വാങ്ങിയ പ്രതിഫലവും ചര്‍ച്ചയാകുകയാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍